---
title: "സ്ത്രീകൾക്ക് സൗജന്യ യാത്ര ; കെ.എസ്.ആർ.ടി.സി ബസിന് അരയാക്കൂലിൽ സ്വീകരണം നൽകി"
english_title: "Free travel for women; KSRTC bus welcomed in Arayakul"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366277/free-travel-for-women-ksrtc-bus-welcomed-in-arayakul"
published_at: "2026-06-16T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30db39d6784_Untitled-2_copy.jpg"
keywords: ["Free travel", "KSRTC", "Arayakul", "Priyadarsini"]
---

# സ്ത്രീകൾക്ക് സൗജന്യ യാത്ര ; കെ.എസ്.ആർ.ടി.സി ബസിന് അരയാക്കൂലിൽ സ്വീകരണം നൽകി

> **Lead Summary:** പന്ന്യന്നൂര്‍: യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ അഞ്ച് ഗ്യാരണ്ടികളില്‍ സ്വപ്ന പദ്ധതിയായ സ്ത്രീകള്‍ക്കുള്ള കെ എസ് ആര്‍ ടി സി ബസ് സൌജന്യ യാത്ര ഇന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉത്ഘാടനം ചെയതു. സംസ്ഥാനം മുഴുവന്‍ വന്‍ ആഘോഷങ്ങളു മായി യു ഡി എഫ് പ്രവര്‍ത്തകര്‍.

## Article Content

പന്ന്യന്നൂര്‍: യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ അഞ്ച് ഗ്യാരണ്ടികളില്‍ സ്വപ്ന പദ്ധതിയായ സ്ത്രീകള്‍ക്കുള്ള കെ എസ് ആര്‍ ടി സി ബസ് സൌജന്യ യാത്ര ഇന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉത്ഘാടനം ചെയതു. സംസ്ഥാനം മുഴുവന്‍ വന്‍ ആഘോഷങ്ങളു മായി യു ഡി എഫ് പ്രവര്‍ത്തകര്‍.

പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ അര യാക്കൂലില്‍ കെ എസ് ആര്‍ ടി സി ബസിന് സ്വീകരണം നല്‍കി. പന്ന്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ഭാര്‍ഗവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം കെ. പി. പ്രഭാകരന്‍ ഉത്ഘാടനം ചെയതു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ബ്ലോക്ക് സെക്രട്ടറി പവിത്രന്‍ കുന്നോത്ത്,ബ്ലോക്ക് ഖജാന്‍ജി ടി. പി. പ്രേമനാഥന്‍ മാസ്റ്റർ,കെ. സദാശിവന്‍, എം.കെ. പ്രേമന്‍,പള്ളിക്കണ്ടി യൂസഫ് ഹാജി,എം. പി സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു. മധുര പലഹാര വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366277/free-travel-for-women-ksrtc-bus-welcomed-in-arayakul)