---
title: "കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ചക്ക് ശ്രമിച്ചയാളെ  വ്യാപാരികൾ പിടികൂടി ; അറസ്റ്റിലായത് മഹാരാഷ്ട്ര സ്വദേശി"
english_title: "Traders catch man who attempted to rob businesses in Kannur; Maharashtra native arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366189/traders-catch-man-who-attempted-to-rob-businesses-in-kannur-maharashtra-native-arrested"
published_at: "2026-06-15T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30005b7c98d_6a2fdf6d67e28_A_News_photo_12.jpg"
keywords: []
---

# കണ്ണൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ കവർച്ചക്ക് ശ്രമിച്ചയാളെ  വ്യാപാരികൾ പിടികൂടി ; അറസ്റ്റിലായത് മഹാരാഷ്ട്ര സ്വദേശി

> **Lead Summary:** കണ്ണൂർ നഗരത്തിലെവ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെസഹായത്തോടെ മോഷ്ടാവിനെ സ്ഥാപന ഉടമകൾ പിടികൂടി പോലീസിന് കൈമാറി. മഹാരാഷ്ട്ര താനെ അമർനാഥ് പത് വാഡി മഹാത്മ പുലൈ നഗർ സ്വദേശി സാലിം സിക്കന്തർ ഷേഖിനെ യാണ് ടൗൺ സ്റ്റേഷൻ എസ്. ഐ. ടി. എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.

## Article Content

കണ്ണൂർ നഗരത്തിലെവ്യാപാര സ്ഥാപനത്തിൻ്റെ ഓഫീസിൽ കവർച്ച നടത്തി രക്ഷപ്പെടുന്നതിനിടെ നാട്ടുകാരുടെസഹായത്തോടെ മോഷ്ടാവിനെ സ്ഥാപന ഉടമകൾ പിടികൂടി പോലീസിന് കൈമാറി. മഹാരാഷ്ട്ര താനെ അമർനാഥ് പത് വാഡി മഹാത്മ പുലൈ നഗർ സ്വദേശി സാലിം സിക്കന്തർ ഷേഖിനെ യാണ് ടൗൺ സ്റ്റേഷൻ എസ്. ഐ. ടി. എം വിപിനും സംഘവും അറസ്റ്റു ചെയ്തത്.

കണ്ണൂർതാണയിലെ റോയൽ ഓക് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജി കൺസെപ്‌റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് 14 ന് ശനിയാഴ്ച വൈകുന്നേരം 6.41 ന് പ്രതി മോഷണം നടത്തിയത്.

പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശയിലെ 61,000 രൂപ കവർന്ന ശേഷം തൊട്ടടുത്ത ഓഫീസിലും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്ഥാപന ഉടമകൾ കയ്യോടെ പിടികൂടിയത്.

തുടർന്ന് ജി കൺസെപ്റ്റ്സ്ഥാപന ഉടമ അഴീക്കോട് കോളനി ഗെയിറ്റിലെ പി. പി. സിയാദ് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റുചെയ്‌തു. ഇയാൾ ഏറണാകുളത്തെ കവർച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പൊലിസ് വിശദമായി ചോദ്യം ചെയ്തതിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366189/traders-catch-man-who-attempted-to-rob-businesses-in-kannur-maharashtra-native-arrested)