---
title: "22 വർഷമായി ഒളിവിൽ, നിരവധി കേസുകളിൽ പ്രതി ;  വാഹന മോഷ്ടാവിനെ ഉത്തർപ്രദേശിൽ നിന്നും പൊക്കി കണ്ണൂർ ക്രൈംബ്രാഞ്ച്"
english_title: "Absconding for 22 years, accused in several cases; Kannur Crime Branch brings vehicle thief from Uttar Pradesh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366129/absconding-for-22-years-accused-in-several-cases-kannur-crime-branch-brings-vehicle-thief-from-uttar-pradesh"
published_at: "2026-06-15T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fc0cf9b46c_Untitled-6_copy.jpg"
keywords: ["Case", "Kannur Crime Branch", "Uttar Pradesh"]
---

# 22 വർഷമായി ഒളിവിൽ, നിരവധി കേസുകളിൽ പ്രതി ;  വാഹന മോഷ്ടാവിനെ ഉത്തർപ്രദേശിൽ നിന്നും പൊക്കി കണ്ണൂർ ക്രൈംബ്രാഞ്ച്

> **Lead Summary:** കണ്ണൂർ : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അടക്കം ഒട്ടേറെ വാഹന മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയായ ബൽദേവ് സിംഗ് ആണ് പിടിയിലായത്.

## Article Content

കണ്ണൂർ : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അടക്കം ഒട്ടേറെ വാഹന മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയായ ബൽദേവ് സിംഗ് ആണ് പിടിയിലായത്.

ഉത്തർപ്രദേശിലെ അലിഗഡിലുള്ള ടപ്പലിൽ നിന്നാണ് ഹരിയാന പൊലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ് ഐ മധുസൂദനൻ, എ എസ് ഐ ബിജു, എ എസ് ഐ രാജേഷ്കുമാർ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ 1 LP വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ ഇയാൾക്കെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുണ്ട്. കഴിഞ്ഞ 22 വർഷമായി ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366129/absconding-for-22-years-accused-in-several-cases-kannur-crime-branch-brings-vehicle-thief-from-uttar-pradesh)