---
title: "കർണാടക ചിന്നപ്പട്ടണ  ബസ്സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചുകയറി ; ഒരാളുടെ നില ഗുരുതരം"
english_title: "Bus crashes into bus stand in Karnataka; one person in critical condition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366118/bus-crashes-into-bus-stand-in-karnataka-one-person-in-critical-condition"
published_at: "2026-06-15T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fb9f0dbc4c_Untitled-5_copy.jpg"
keywords: ["Bus", "Accident", "Karnataka", "Bus stand"]
---

# കർണാടക ചിന്നപ്പട്ടണ  ബസ്സ്റ്റാൻഡിലേക്ക് ബസ് ഇടിച്ചുകയറി ; ഒരാളുടെ നില ഗുരുതരം

> **Lead Summary:** കർണാടകയിലെ ഹസ്സൻ ജില്ലയിൽ നിയന്ത്രണം വിട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ്, .ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 11 മണിയോടെ ചന്നപട്ടണ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്. ബംഗളൂരു - ധർമ്മസ്ഥല റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കർണാടകയിലെ ഹസ്സൻ ജില്ലയിൽ നിയന്ത്രണം വിട്ട കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ്, .ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച രാത്രി 11 മണിയോടെ ചന്നപട്ടണ പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്. ബംഗളൂരു - ധർമ്മസ്ഥല റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അമിതവേഗതയിൽ സ്റ്റാൻഡിലേക്ക് പ്രവേശിച്ച ബസ്, സ്റ്റാൻഡിന്റെ ഉൾഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം അവിടെ ഉണ്ടായിരുന്ന മഞ്ജുനാഥ് എന്ന വ്യക്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ചിക്കമംഗളൂരു സ്വദേശിയായ ഇദ്ദേഹത്തിന്റെ നെഞ്ചിനും ഇടത് കൈക്കും സാരമായി പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു.കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതേ ബസ് സ്റ്റാൻഡിൽ സമാനമായ അപകടം ഉണ്ടായിരുന്നു.ഇതിനെത്തുടർന്ന് കെഎസ്ആർടിസി വേഗത നിയന്ത്രണമടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയിരുന്നു.

എന്നാൽ, വീണ്ടും അപകടം ആവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലെ വീഴ്ചയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366118/bus-crashes-into-bus-stand-in-karnataka-one-person-in-critical-condition)