---
title: "നാലുവർഷം മുമ്പുള്ള  മുൻവൈരാഗ്യം ; നാദാപുരത്ത് യുവാവിനെ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പുകൊണ്ട് മർദിച്ചു,  മൂന്നുപേർക്കെതിരെ കേസ്"
english_title: "Four years ago, a previous enmity; A youth was stopped and beaten with an iron pipe in Nadapuram, a case was filed against three people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366110/four-years-ago-a-previous-enmity-a-youth-was-stopped-and-beaten-with-an-iron-pipe-in-nadapuram-a-case-was-filed-against-three-people"
published_at: "2026-06-15T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2900e64b272_Police_have_registered_a_case_against_the_car_driver.jpg"
keywords: []
---

# നാലുവർഷം മുമ്പുള്ള  മുൻവൈരാഗ്യം ; നാദാപുരത്ത് യുവാവിനെ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പുകൊണ്ട് മർദിച്ചു,  മൂന്നുപേർക്കെതിരെ കേസ്

> **Lead Summary:** നാല് വർഷം മുൻപുള്ള സംഭവത്തിന്റെ വൈരാഗ്യം തീർക്കാൻ യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. സംഭവത്തിൽ രാഹുൽ, റമിത്ത്, വിഷ്ണു എന്നിവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

നാല് വർഷം മുൻപുള്ള സംഭവത്തിന്റെ വൈരാഗ്യം തീർക്കാൻ യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. സംഭവത്തിൽ രാഹുൽ, റമിത്ത്, വിഷ്ണു എന്നിവർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.

ഭൂമിവാതുക്കൽ തൂണേരിന്റെവിട അക്ഷയ് കുമാറിനെയാണ് പ്രതികൾ ചേർന്ന് ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം 3.30-ഓടെ വെള്ളൂർ ഷിബിൻ സ്മാരക സ്തൂപത്തിന് സമീപത്തെ പൊതുറോഡിൽ വെച്ചായിരുന്നു സംഭവം.

റോഡിലൂടെ നടന്നുപോകുകയായിരുന്ന അക്ഷയ് കുമാറിനെ പ്രതികൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും, കൈവശമുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു.

അടിപിടിക്കിടെ നിലത്തുവീണ യുവാവിനെ പ്രതികൾ ചവിട്ടുകയും ഇരുമ്പ് പൈപ്പ് കൊണ്ട് വീണ്ടും മർദിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. നാല് വർഷം മുൻപ് പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സംഘർഷമാണ് ഈ ആക്രമണത്തിന് കാരണമെന്ന് അക്ഷയ് കുമാർ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366110/four-years-ago-a-previous-enmity-a-youth-was-stopped-and-beaten-with-an-iron-pipe-in-nadapuram-a-case-was-filed-against-three-people)