---
title: "പൊന്ന്യം പാലം പുഴക്കൽ എൽപി സ്കൂളിൽ ആയുർവേദ - ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Ayurveda - Homeopathy Medical Camp Organized at Ponnyam Palam Puzhakkal LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366094/ayurveda-homeopathy-medical-camp-organized-at-ponnyam-palam-puzhakkal-lp-school"
published_at: "2026-06-15T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa4d0a03db_Untitled-5_copy.jpg"
keywords: ["Ayurveda - Homeopathy Medical Camp", "Ponnyam Palam Puzhakkal LP School", "Organized", "Camp"]
---

# പൊന്ന്യം പാലം പുഴക്കൽ എൽപി സ്കൂളിൽ ആയുർവേദ - ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പൊന്ന്യം :പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തുംഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പുംപന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും ആയുഷ്പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ പന്ന്യന്നൂരും സംയുക്തമായി

## Article Content

പൊന്ന്യം :പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തുംഭാരതീയ ചികിത്സാ വകുപ്പും ഹോമിയോപ്പതി വകുപ്പുംപന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും ആയുഷ്പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ പന്ന്യന്നൂരും സംയുക്തമായി

ആയുർവേദ - ഹോമിയോമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊന്ന്യംപാലംപുഴക്കൽ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ്

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സ്നോയ ഉദ്ഘാടനം ചെയ്തു. ഡോ. സി കെ റിൻസിബോധവൽക്കരണ ക്ലാസ് എടുത്തു.

വാർഡ് മെമ്പർ നസീർ ഇടവലത്ത് സ്വാഗതം പറഞ്ഞു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല നൗഷാദ് അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ ലീല ടീച്ചർ, പന്ന്യന്നൂർ വി എം ഒ ജി എ ഡി - ഡോ. കെ ചൈതന്യ, കടമ്പൂർ ആയുഷ് പി എച്ച് സി - ഡോ. കെ പി സബീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി രാജൻ,താലൂക്ക് ആയുർവേദ ആശുപത്രി ഡോ. നീതു ജേക്കബ്

തലശ്ശേരി, പന്ന്യന്നൂർ എം ഒ ആയുഷ് പി എച്ച് സി - ഡോ. സൂര്യ അരവിന്ദ്, ആർ എം ഒ കോളയാട് ആയുഷ് പി എച്ച് സി - ഡോ. ജെയ്ന്ന, ഡോ. കെ വി ഷൈലജ, മാങ്ങാട്ടിടം എം ഒ ആയുഷ് പി എച്ച് സി-ഡോ. സെൽമ മുബഷിറ, ടി ഹരിദാസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ രാഗേഷ്,

സാസർ കോട്ടയിൽകെ നൂറുദ്ദിൻ, പി എം അഷ്റഫ്, വി ടി ഉസ്മാൻ, കെ അൻവർ, ടി ടി അലി ഹാജി,ടി ടി അസ്ക്കർ, എന്നിവർ സംസാരിച്ചു. ഡോ. സി കെ റിൻസിയെ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സ്നോയ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

സ്ത്രീ രോഗ വിഭാഗം, ജനറൽ മെഡിസിൻ, ജീവിത ശൈലി രോഗങ്ങൾ, ഷുഗർ, പ്രഷർ എന്നിവ ക്യാമ്പിൽ പരിശോധിച്ചു. 200-ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366094/ayurveda-homeopathy-medical-camp-organized-at-ponnyam-palam-puzhakkal-lp-school)