---
title: "കുന്നോത്ത്പറമ്പിൽ നിയന്ത്രണം വിട്ട  കാറിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന  വയോധികന് ഗുരുതര പരിക്ക് ; വലതുകാൽ മുറിച്ചു മാറ്റി."
english_title: "An elderly man standing on the roadside after being hit by a car that went out of control in Kunnottparambu was seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366053/an-elderly-man-standing-on-the-roadside-after-being-hit-by-a-car-that-went-out-of-control-in-kunnottparambu-was-seriously-injured"
published_at: "2026-06-15T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f8a7ba8957_Untitled-4_copy.jpg"
keywords: ["Elderly man", "Road", "Accident", "Kunnothuparambu"]
---

# കുന്നോത്ത്പറമ്പിൽ നിയന്ത്രണം വിട്ട  കാറിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന  വയോധികന് ഗുരുതര പരിക്ക് ; വലതുകാൽ മുറിച്ചു മാറ്റി.

> **Lead Summary:** കുന്നോത്ത് പറമ്പ്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയോധികൻ്റെ വലതു കാൽ മുട്ടിന് താഴെമുറിച്ചു മാറ്റി. സെൻട്രൽ കുന്നോത്ത് പറമ്പിലെ വടക്കയിൽ ബാലനാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കുന്നോത്ത് പറമ്പ്: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വയോധികൻ്റെ വലതു കാൽ മുട്ടിന് താഴെമുറിച്ചു മാറ്റി. സെൻട്രൽ കുന്നോത്ത് പറമ്പിലെ വടക്കയിൽ ബാലനാണ് അപകടത്തിൽപ്പെട്ടത്.

സെൻട്രൽ കുന്നോത്ത് പറമ്പ് ശ്രീനാരായണ വായനശാലയുടെ വരാന്തയോടു ചേർന്നു  നിൽക്കുമ്പോൾ  കാർ വന്നിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽ ഐ സി യുവിൽ ചികിത്സയിലാണ് ബാലൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366053/an-elderly-man-standing-on-the-roadside-after-being-hit-by-a-car-that-went-out-of-control-in-kunnottparambu-was-seriously-injured)