---
title: "കൊട്ടിയൂരിൽ ഭക്തജനത്തിരക്കിനിടെ മലപ്പുറം സ്വദേശിനിയുടെ മൂന്ന് പവൻ മാല കവർന്നു ; കോയമ്പത്തൂർ സ്വദേശിനിയെ കൈയ്യോടെ പൊക്കി പൊലീസ്"
english_title: "Amid  crowd of devotees in Kottiyoor,necklace of a Malappuram native was stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365838/amid-crowd-of-devotees-in-kottiyoornecklace-of-a-malappuram-native-was-stolen"
published_at: "2026-06-13T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2949cc60a_police.1697912334.jpg"
keywords: []
---

# കൊട്ടിയൂരിൽ ഭക്തജനത്തിരക്കിനിടെ മലപ്പുറം സ്വദേശിനിയുടെ മൂന്ന് പവൻ മാല കവർന്നു ; കോയമ്പത്തൂർ സ്വദേശിനിയെ കൈയ്യോടെ പൊക്കി പൊലീസ്

> **Lead Summary:** കൊട്ടിയൂരിൽ ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്നു. കവർച്ച നടത്തിയ കോയമ്പത്തൂർ സ്വദേശിനി ജ്യോതി കയ്യോടെ പിടിയിലായി.

## Article Content

കൊട്ടിയൂരിൽ ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്നു. കവർച്ച നടത്തിയ കോയമ്പത്തൂർ സ്വദേശിനി ജ്യോതി കയ്യോടെ പിടിയിലായി.

മലപ്പുറം സ്വദേശിനിയായ വയോധികയുടെ മൂന്നേകാൽ പവൻ സ്വർണ്ണ മാലയാണ് സ്ത്രീ പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് കേളകം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. നേരത്തേയും സ്ത്രീക്കെതിരെ സമാന കേസുകളുണ്ടാ യിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365838/amid-crowd-of-devotees-in-kottiyoornecklace-of-a-malappuram-native-was-stolen)