---
title: "ഇടപാടുകരുടെ നെഞ്ചിൽ തീ ; കണ്ണൂരിൽ 500 രൂപയുടെ  കള്ളനോട്ടുകൾ  പിടികൂടി."
english_title: "Fire in the chest of traders; fake Rs 500 notes seized in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365836/fire-in-the-chest-of-traders-fake-rs-500-notes-seized-in-kannur"
published_at: "2026-06-13T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d7f1587ed0_Untitled-2_copy.jpg"
keywords: ["Fake", "Fake Rs 500 note", "Kannur"]
---

# ഇടപാടുകരുടെ നെഞ്ചിൽ തീ ; കണ്ണൂരിൽ 500 രൂപയുടെ  കള്ളനോട്ടുകൾ  പിടികൂടി.

> **Lead Summary:** 500 രൂപയുടെ എട്ട് കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ ബാങ്ക് മാനേജറുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.കഴിഞ്ഞ മെയ് 29 നായിരുന്നു സംഭവം. കണ്ണൂരിൽ സ്വകാര്യ ബാങ്കിൽ ഏച്ചൂർ സ്വദേശിനി നിക്ഷേപിച്ച നോട്ട് കെട്ടിൽ നിന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ കണ്ടെത്തിയത്. സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കാനായി കൊണ്ടുവന്ന 4,26,000 രൂപയിൽ നിന്നാണ് എട്ട് വ്യാജ കറൻസികൾ കണ്ടെടുത്തത്. ഇവ പോലീസിന് കൈമാറി. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

500 രൂപയുടെ എട്ട് കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ ബാങ്ക് മാനേജറുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.കഴിഞ്ഞ മെയ് 29 നായിരുന്നു സംഭവം. കണ്ണൂരിൽ സ്വകാര്യ ബാങ്കിൽ ഏച്ചൂർ സ്വദേശിനി നിക്ഷേപിച്ച നോട്ട് കെട്ടിൽ നിന്നാണ് അഞ്ഞൂറ് രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ കണ്ടെത്തിയത്. സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കാനായി കൊണ്ടുവന്ന 4,26,000 രൂപയിൽ നിന്നാണ് എട്ട് വ്യാജ കറൻസികൾ കണ്ടെടുത്തത്. ഇവ പോലീസിന് കൈമാറി. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറെനാളുകൾക്ക് ശേഷമാണ് വീണ്ടും കണ്ണൂരിൽ കള്ളനോട്ട് കണ്ടെത്തുന്നത്. നിക്ഷേപിച്ച സ്ത്രീക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്നതല്ല, ആരെങ്കിലും കൈമാറിയ പണം ബാങ്കിൽ നിക്ഷേപിച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു. എങ്കിൽ പണം കൈമാറിയ ആളെ ഉൾപ്പെടെ പ്രതിയാക്കി നോട്ടിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കുകയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365836/fire-in-the-chest-of-traders-fake-rs-500-notes-seized-in-kannur)