---
title: "പ്രഥമ പരിഗണന പാനൂർ താലൂക്കാശുപത്രിക്ക് ; വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ. പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിലും"
english_title: "First priority for Panoor Taluk Hospital; MLA P.K. Praveen and Panoor Municipality Chairperson Naushat Koodath shared development dreams"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365772/first-priority-for-panur-taluk-hospital-mla-pk-praveen-and-panur-municipality-chairperson-naushat-koodath-shared-development-dreams"
published_at: "2026-06-13T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d251da62d3_Untitled-5_copy.jpg"
keywords: ["Panoor Taluk Hospital", "MLA P.K. Praveen", "Panoor Municipality", "Chairperson Naushat Koodath"]
---

# പ്രഥമ പരിഗണന പാനൂർ താലൂക്കാശുപത്രിക്ക് ; വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ. പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിലും

> **Lead Summary:** കുത്തുപറമ്പ്: കുത്തുപറമ്പ് മണ്ഡല ത്തിലെയും പാനൂർ നഗരസഭയുടെയും വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ.പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിലും. പാനൂർ താലൂക്ക് ആശുപത്രി നിലവിലെ സ്ഥലത്തു നിന്ന് മാറ്റി ടൗണിൽ തന്നെ കണ്ടെത്തിയ സ്‌ഥലത്ത് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിയാനുള്ള നടപടി അവസാനഘട്ടത്തി ലാണെന്ന് പി.കെ.പ്രവീൺ പറഞ്ഞു.

## Article Content

കുത്തുപറമ്പ്: കുത്തുപറമ്പ് മണ്ഡല ത്തിലെയും പാനൂർ നഗരസഭയുടെയും വികസന സ്വപ്നങ്ങൾ പങ്കുവച്ച് പി.കെ.പ്രവീൺ എംഎൽഎയും, പാനൂർ നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിലും. പാനൂർ താലൂക്ക് ആശുപത്രി നിലവിലെ സ്ഥലത്തു നിന്ന് മാറ്റി ടൗണിൽ തന്നെ കണ്ടെത്തിയ സ്‌ഥലത്ത് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പണിയാനുള്ള നടപടി അവസാനഘട്ടത്തി ലാണെന്ന് പി.കെ.പ്രവീൺ പറഞ്ഞു.

സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈമാറിയാൽ ഉടൻ ശിലാസ്ഥാപനം നടത്തും. എല്ലാ തടസ്സങ്ങളും നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ആശുപ്രതിക്ക് പ്രഥമ പരിഗണന നൽകും. പാനൂരിലെ മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടം ഉടൻ ഉദ്ഘാടനം ചെയ്യും. റജിസ്ട്രാർ ഓഫിസ് തുടക്കത്തിൽ അവിടെ ആരംഭിക്കും. ട്രഷറി ഉൾപ്പെടെ മറ്റു ഓഫിസുകളും അതേ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

ശിലാസ്ഥാപനം കഴിഞ്ഞ പാനൂർ നഗരസഭാ ആസ്ഥാന മന്ദിരം വൈകാതെ യാഥാർഥ്യമാക്കുമെന്ന് നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിൽ പറഞ്ഞു. ഇതിനുള്ള ശ്രമത്തിലാണ്. നഗരസഭയിൽ സ്റ്റേഡിയം പണിയും. ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ റിങ് റോഡുകൾ വികസിപ്പിക്കും. ജംക്ഷനിലെത്തുന്ന വാഹനത്തിരക്ക് കുറയ്ക്കാൻ റിങ് റോഡ് ഉപകരിക്കും. പാനൂർ താലൂക്ക് ആശുപ്രതി ഉടൻ യാഥാർഥ്യമാക്കുകയാണു ലക്ഷ്യം. എംഎൽഎയുമായി സഹകരിച്ച് വേഗത കൂട്ടാനുള്ള ശ്രമം നട ത്തും. ആരോഗ്യമന്ത്രിയുമായി സംസാരിച്ചു കഴിഞ്ഞതായി നഗര സഭാധ്യക്ഷ പറഞ്ഞു.

രണ്ടു പേർക്കും പാനൂർ പ്രസ്ഫോറം നൽകിയ സ്വീകരണത്തിലാണു വികസനകാര്യം പങ്കുവച്ചത്. പ്രസിഡന്റ് കെ.കെ. സജീവ്കുമാർ അധ്യക്ഷത വഹി ച്ചു. സെക്രട്ടറി കെ.സന്തോഷ്, വി.പി.ചാത്തു, ടി.രവീന്ദ്രൻ, നൗഷാദ് അണിയാരം, എ.പി.ഷമീർ, ടി.പി.നൗഫൽ, ശശീന്ദ്രൻ പാട്യം, പി.പി.രാമചന്ദ്രൻ, കെ.കൈലാ സൻ, അബ്ദുല്ല പുത്തൂർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365772/first-priority-for-panur-taluk-hospital-mla-pk-praveen-and-panur-municipality-chairperson-naushat-koodath-shared-development-dreams)