---
title: "കേളകം ഇല്ലിമുക്കിൽ കൂറ്റൻ രാജവെമ്പാല ; മാർക്ക് പ്രവർത്തകരെത്തി  പിടികൂടി"
english_title: "Huge king cobra caught from Kelakam Illimuk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365561/huge-king-cobra-caught-from-kelakam-illimuk"
published_at: "2026-06-12T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bd46233a3d_Untitled-5_copy.jpg"
keywords: ["Kelakam", "King cobra"]
---

# കേളകം ഇല്ലിമുക്കിൽ കൂറ്റൻ രാജവെമ്പാല ; മാർക്ക് പ്രവർത്തകരെത്തി  പിടികൂടി

> **Lead Summary:** കേളകം ഇല്ലിമുക്കിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇല്ലിമുക്ക് സ്വദേശി ചോടത്തിൽ ശിവന്റെ വീട്ടുപറമ്പിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

## Article Content

കേളകം ഇല്ലിമുക്കിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇല്ലിമുക്ക് സ്വദേശി ചോടത്തിൽ ശിവന്റെ വീട്ടുപറമ്പിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. വനംവകുപ്പ് ജീവനക്കാരനായ ഫൈസൽ വിളക്കോട് പിടികൂടുന്ന 118-ാമത്തെ രാജവെമ്പാലയാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365561/huge-king-cobra-caught-from-kelakam-illimuk)