---
title: "എറണാകുളത്ത് നിന്നും വാങ്ങി തലശ്ശേരിയിലെത്തിച്ച ടാറ്റാ നാനോ കാർ നിർത്തിയിടത്ത്  തനിയെ കത്തിച്ചാമ്പലായി ;  അവശേഷിച്ചത് അസ്ഥികൂടം മാത്രം"
english_title: "Tata Nano, bought from Ernakulam and brought to Thalassery, burns itself to ashes at the parking spot; Only the skeleton remains"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365542/tata-nano-bought-from-ernakulam-and-brought-to-thalassery-burns-itself-to-ashes-at-the-parking-spot-only-the-skeleton-remains"
published_at: "2026-06-12T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bca238f011_Untitled-3_copy.jpg"
keywords: ["Ernakulam", "Tata Nano", "Thalassery", "Burn"]
---

# എറണാകുളത്ത് നിന്നും വാങ്ങി തലശ്ശേരിയിലെത്തിച്ച ടാറ്റാ നാനോ കാർ നിർത്തിയിടത്ത്  തനിയെ കത്തിച്ചാമ്പലായി ;  അവശേഷിച്ചത് അസ്ഥികൂടം മാത്രം

> **Lead Summary:** ഏറണാകുളത്തെ സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്ത് വാങ്ങി തലശ്ശേരിയിലെത്തിച്ച ടാറ്റാ നാനോകാർ പുതിയ ഉടമയുടെ വീടിനടുത്ത് നിർത്തിയിടത്ത് തനിയെ കത്തി ചാമ്പലായി. 2012 മോഡൽ ടാറ്റാ നാനോവാണ് കത്തി നശിച്ചത്. കാറിന്റെ എഞ്ചിനും സീറ്റുകളും ഉൾപെടെ കത്തി. അസ്ഥികൂടo

## Article Content

ഏറണാകുളത്തെ സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്ത് വാങ്ങി തലശ്ശേരിയിലെത്തിച്ച ടാറ്റാ നാനോകാർ പുതിയ ഉടമയുടെ വീടിനടുത്ത് നിർത്തിയിടത്ത് തനിയെ കത്തി ചാമ്പലായി. 2012 മോഡൽ ടാറ്റാ നാനോവാണ് കത്തി നശിച്ചത്. കാറിന്റെ എഞ്ചിനും സീറ്റുകളും ഉൾപെടെ കത്തി. അസ്ഥികൂടo

മാത്രമാണ് ശേഷി ച്ചത്. ശനിയാഴ്‌ച അർദ്ധരാത്രിയോ ടെയാണ് സംഭവം. ഏറണാകുളത്ത് വർക്ക്ഷോപ്പ് പരിശോധന നടത്തി കണ്ടീഷൻ ഉറപ്പാക്കിയ ശേഷമാണ് 23,000 രൂപ നൽകി കാർ വാങ്ങിയതെന്ന് തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിനടുത്ത അബ്രാസിൽ അർഷദ് അബ്ദുള്ള പറഞ്ഞു. ഓടിച്ചു തന്നെയാണ് തലശ്ശേരിയിലെത്തിച്ചത്.

വീടിനടുത്ത് നിർത്തി. ഇതിൽ പിന്നീടാണ് ഡ്രൈവറുടെ സീറ്റിനടിയിലെ ബാറ്ററിയിൽ നിന്ന് പുക ഉയർന്നത്. പുറത്തിറങ്ങി സുഹൃത്തിനെ വിളിച്ചു കാര്യം പറയുന്നതിനിടയിൽ എഞ്ചിനടക്കം തീപിടിച്ചു. ഉടൻ പോലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തുന്നതിനിടയിൽ തന്നെ കാർ പൂർണ്ണമായി കത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365542/tata-nano-bought-from-ernakulam-and-brought-to-thalassery-burns-itself-to-ashes-at-the-parking-spot-only-the-skeleton-remains)