---
title: "വിമാനത്താവള പാത ; പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി"
english_title: "Airport road; Government notification issued to acquire land from Peringathur to Mattannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365513/airport-road-government-notification-issued-to-acquire-land-from-peringathur-to-mattannur"
published_at: "2026-06-12T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c06f81204d_Untitled-1_copy.jpg"
keywords: ["Airport road", "Government notification", "Peringathur", "Mattannur"]
---

# വിമാനത്താവള പാത ; പെരിങ്ങത്തൂർ മുതൽ മട്ടന്നൂർ വരെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി

> **Lead Summary:** പാനൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന കണക്റ്റിവിറ്റി റോഡായ പെരിങ്ങത്തൂർ - മേക്കുന്ന് - പാനൂർ കൂത്തുപറമ്പ്‌ മട്ടന്നൂർ റോഡ് നവീകരണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

## Article Content

പാനൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന കണക്റ്റിവിറ്റി റോഡായ പെരിങ്ങത്തൂർ - മേക്കുന്ന് - പാനൂർ കൂത്തുപറമ്പ്‌ മട്ടന്നൂർ റോഡ് നവീകരണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായുള്ള പ്രാഥമിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

നടപടികളുടെ അഡ്‌മിനിസ്ട്രേറ്ററായി കണ്ണൂർ എൽ.എ. ഡെപ്യൂട്ടി കലക്ടറും പ്രവർത്തിക്കും. റോഡ് വികസന പദ്ധതിക്കായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂമികൾ പൊതു ആവശ്യത്തിനായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്ത മാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂരേഖകളുടെ പുതുക്കൽ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങളുള്ളവർ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലം അപേക്ഷ സമർപ്പിക്കണം.

അതേസമയം, പദ്ധതി പ്രദേശത്തിൻ്റെ വിസ്‌തീർണ്ണം, ഏറ്റെടുക്കുന്ന ഭൂമിയുടെ അനുയോജ്യത, സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്നിവ സംബന്ധിച്ച ആക്ഷേപങ്ങൾ 60 ദിവസത്തിനകം സമർപ്പിക്കാവുന്നതാ ണ്. അപേക്ഷകൾ കണ്ണൂർ എയർപോർട്ട് നമ്പർ-2 എൽ.എ. സ്പെഷ്യൽ തഹസിൽദാർക്ക് നൽകണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കപ്പെടി ല്ലെന്ന് അധികൃതർ അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് കണ്ണൂർ ജില്ലാ ഭരണകൂടത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365513/airport-road-government-notification-issued-to-acquire-land-from-peringathur-to-mattannur)