---
title: "പാനൂരിൽ പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ജിതീഷിന് കണ്ണീരിൽ കുതിർന്ന  യാത്രാമൊഴി ; സംസ്കാരം രണ്ട് മണിക്ക് വീട്ടുവളപ്പിൽ"
english_title: "Tearful farewell for Jitheesh, who died in an accident while demolishing an old house in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365476/tearful-farewell-for-jitheesh-who-died-in-an-accident-while-demolishing-an-old-house-in-panoor"
published_at: "2026-06-12T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba1a4e6d95_6a2a6f9ceef92_Untitled-2_copy.jpg"
keywords: ["Jitheesh", "Accident", "Dead", "Panoor"]
---

# പാനൂരിൽ പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ജിതീഷിന് കണ്ണീരിൽ കുതിർന്ന  യാത്രാമൊഴി ; സംസ്കാരം രണ്ട് മണിക്ക് വീട്ടുവളപ്പിൽ

> **Lead Summary:** പാനൂർ: വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പഴയ വീട് പൊളിച്ചുനീക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ലാബ് പൊളിക്കുന്നതിനിടെ അത് പെട്ടെന്ന് തകർന്നു വീഴുകയും മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജിതീഷ് സ്ലാബിനോടൊപ്പം താഴേക്ക് പതിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

പാനൂർ: വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. പഴയ വീട് പൊളിച്ചുനീക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്ലാബ് പൊളിക്കുന്നതിനിടെ അത് പെട്ടെന്ന് തകർന്നു വീഴുകയും മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജിതീഷ് സ്ലാബിനോടൊപ്പം താഴേക്ക് പതിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി. വിവരമറിഞ്ഞ് പാനൂർ ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

സ്ലാബിനടിയിൽപ്പെട്ട ജിതീഷിനെ ഏറെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാച്ചാലി കുഞ്ഞിക്കണ്ണൻ - രോഹിണി ദമ്പതികളുടെ മകനാണ്. അനുഷയാണ് ഭാര്യ. ബദ്രി, വിശാൽ, വിഷ്ണു വർധൻ എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: ഷാജി (ബംഗളൂരു), ജനീഷ് (ഡ്രൈവർ), റിനീഷ് (മർച്ചന്റ് നേവി). പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ സംസ്ക്കരിക്കും. ജിതീഷിന്റെ അപ്രതീക്ഷിത വേർപാട് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365476/tearful-farewell-for-jitheesh-who-died-in-an-accident-while-demolishing-an-old-house-in-panoor)