---
title: "ഡയാലിസിസിന് വിധേയനായി മടങ്ങവെ കാർ ബസ്സിലിടിച്ച് പന്തക്കൽ  സ്വദേശി മരിച്ചു."
english_title: "A Panthakkal native died after a car hit a bus while returning from dialysis."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365388/a-panthakkal-native-died-after-a-car-hit-a-bus-while-returning-from-dialysis"
published_at: "2026-06-11T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ada75837fc_6a2aa2cc3b76b_xcsfrg.jpg"
keywords: []
---

# ഡയാലിസിസിന് വിധേയനായി മടങ്ങവെ കാർ ബസ്സിലിടിച്ച് പന്തക്കൽ  സ്വദേശി മരിച്ചു.

> **Lead Summary:** വടകരയിൽ ഡയാലിസിസിന് വിധേയനായി നാട്ടിലേക്ക് മടങ്ങവെ മാഹി സ്വദേശി അപകടത്തിൽ മരിച്ചു. പന്തക്കൽ ഗവ.ആസ്പത്രിക്ക് സമീപത്തെ ശ്രീശൈലത്തിൽ സുരേന്ദ്ര നാണ് മരിച്ചത്. പ്രവാസിയാണ്.

## Article Content

വടകരയിൽ ഡയാലിസിസിന് വിധേയനായി നാട്ടിലേക്ക് മടങ്ങവെ മാഹി സ്വദേശി അപകടത്തിൽ മരിച്ചു. പന്തക്കൽ ഗവ.ആസ്പത്രിക്ക് സമീപത്തെ ശ്രീശൈലത്തിൽ സുരേന്ദ്ര നാണ് മരിച്ചത്. പ്രവാസിയാണ്.

വൃക്ക രോഗിയായ സുരേന്ദ്രൻ പന്തക്കലിൽ നിന്ന് കാറോടിച്ച് വടകരയിൽ ഡയാലിസിസിന് പോയതായിരുന്നു. തിരിച്ച് വരുമ്പോൾ ഉച്ചയ്ക്ക് 12 ഓടെ വടകര ജെ.ടി.റോഡിൽ കാർ ബസ്സിലിടിക്കുകയായിരുന്നു.

പരേതരായ കുമാരൻ-മാധവി ദമ്പതികളുടെ മകനാണ്.ഭാര്യ: ഷെക്കീല (റിട്ട. അധ്യാപിക, ന്യു മാഹി എം.എം. സ്കൂൾ). മക്കൾ: വിശാഖ് (അയർലൻഡ്), റിനീഷ (മാവിലായി) മരുമക്കൾ: ആതിര, സന്തോഷ് (ദുബായ്) സഹോദരങ്ങൾ: ശ്രീധരൻ, ഗീത ( മടപ്പള്ളി), അജിത ( ടെമ്പിൾ ഗെയിറ്റ്), ലളിത (നിടുംമ്പ്രം), പരേതനായ അശോകൻ..സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 ന് കണ്ടിക്കൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365388/a-panthakkal-native-died-after-a-car-hit-a-bus-while-returning-from-dialysis)