---
title: "കണ്ണൂരിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി  രക്ഷപ്പെട്ടു"
english_title: "Pickup jeep loses control in Kannur, overturns into backyard; driver miraculously survives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365268/pickup-jeep-loses-control-in-kannur-overturns-into-backyard-driver-miraculously-survives"
published_at: "2026-06-11T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5a68dc2df_Untitled-1_copy.jpg"
keywords: ["Accident", "Kannur", "Pickup Jeep", "Driver"]
---

# കണ്ണൂരിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി  രക്ഷപ്പെട്ടു

> **Lead Summary:** കണ്ണൂർ ആലക്കോട് പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെവീട്ടുമുറ്റത്തേക്ക് മറിഞ്ഞു. രാവിലെ എട്ടേമുക്കാലോടെ ആലക്കോട് ഹിൽടോപ്പ് റോഡിലാണ് അപകടം.

## Article Content

കണ്ണൂർ ആലക്കോട് പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലെവീട്ടുമുറ്റത്തേക്ക് മറിഞ്ഞു. രാവിലെ എട്ടേമുക്കാലോടെ ആലക്കോട് ഹിൽടോപ്പ് റോഡിലാണ് അപകടം.

മരത്തടികൾ കയറ്റാൻ എത്തിയതായിരുന്നു പിക്കപ്പ്. ലോഡ് എടുക്കാനായി പോകുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം റോഡിന് താഴെയുള്ള വീടിന്റെ പിന്നിലെ മുറ്റത്തേക്ക് മറിയുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടമൊഴിവായത്. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365268/pickup-jeep-loses-control-in-kannur-overturns-into-backyard-driver-miraculously-survives)