---
title: "യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റ് മേക്കുന്നിലെ കെ.കെ മുഹമ്മദ് നിര്യാതനായി ;  സംസ്ക്കാരം വൈകീട്ട് 5 ന്"
english_title: "Youth League's first state president K.K. Muhammed of Mekunnu passes away; funeral to be held at 5 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365245/youth-leagues-first-state-president-kk-muhammed-of-mekunnu-passes-away-funeral-to-be-held-at-5-pm"
published_at: "2026-06-11T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a43498cbb1_Untitled-2_copy.jpg"
keywords: []
---

# യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റ് മേക്കുന്നിലെ കെ.കെ മുഹമ്മദ് നിര്യാതനായി ;  സംസ്ക്കാരം വൈകീട്ട് 5 ന്

> **Lead Summary:** മുതിർന്ന മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ.കെ മുഹമ്മദ്

## Article Content

മുതിർന്ന മാധ്യമപ്രവർത്തകനും യൂത്ത് ലീഗ് പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപറമ്പിലെ കെ.കെ മുഹമ്മദ്

അന്തരിച്ചു. കല്ലിക്കണ്ടി എൻ എ എം കോളേജിന്റെ പ്രഥമ മാനേജരായിരുന്നു.പരേതരായ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിൻ്റെവിട ബീവിയുടെയും മകനാണ്.സൈനബ ഹജ്ജുമ്മയാണ് ഭാര്യ.

മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ മരുമക്കൾ: അസ്‌മ നിസാർ, സിനത്ത് ജാഫർ, മുഹമ്മദ് ശാഫി, നദീറ അസീസ്, രജ്ന ഫൈസൽ, നൗഷാദ് പെരിങ്ങാടി, മുഹമ്മദ് റഫീഖ്, ഹാരിസ് കൈവേലിക്കൽ, ജാബിർ കൈനാട്ടി, ഷാനവാസ്, അബ്ദുൽ മജീദ്

സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും, മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ കെ സൈനുൽ ആബിദീൻ ഭാര്യാ സഹോദരനാണ്.

മയ്യത്ത് നമസ്കാരം വൈകിട്ട് 5ന് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365245/youth-leagues-first-state-president-kk-muhammed-of-mekunnu-passes-away-funeral-to-be-held-at-5-pm)