---
title: "തലശേരിയിൽ ആശുപത്രിയിൽ  നിർത്തിയിട്ട ഇരുചക്ര വാഹനം കവർന്നു. ; സി.സി ടിവിയിൽ പതിഞ്ഞ പ്രതിക്ക് പിന്നാലെ പൊലീസ്"
english_title: "Two-wheeler parked at hospital in Thalassery stolen; Police after suspect caught on CCTV"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365104/two-wheeler-parked-at-hospital-in-thalassery-stolen-police-after-suspect-caught-on-cctv"
published_at: "2026-06-10T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29234457d2d_Untitled-6_copy.jpg"
keywords: ["Two-wheeler", "Hospital", "Thalassery", "Police"]
---

# തലശേരിയിൽ ആശുപത്രിയിൽ  നിർത്തിയിട്ട ഇരുചക്ര വാഹനം കവർന്നു. ; സി.സി ടിവിയിൽ പതിഞ്ഞ പ്രതിക്ക് പിന്നാലെ പൊലീസ്

> **Lead Summary:** തലശേരി: തലശ്ശേരി മിഷൻ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

## Article Content

തലശേരി: തലശ്ശേരി മിഷൻ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കൊളശ്ശേരി കാവുംഭാഗത്തെ ലഷ്മി സദനത്തിൽ സി. സൗരവിന്റെ KL 58 Z 6117 നമ്പർ ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സ്കൂട്ടർ മോഷണം പോയത്.

മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തലശേരി പൊലീസ് അന്വേഷണമാരംഭിച്ചു. ചിത്രത്തിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ താഴെ പറയുന്ന നമ്പറുകളിലൊ ബന്ധപ്പെടണം.79073 86962 , 95627 88410

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365104/two-wheeler-parked-at-hospital-in-thalassery-stolen-police-after-suspect-caught-on-cctv)