---
title: "എ.വി ബാലൻ ഇനി ജനമനസുകളിൽ ജീവിക്കും ; നഷ്ടമായത്  വാക്കുകളെ  ആയുധമാക്കിയ നേതാവിനെയെന്ന് എം വി ജയരാജൻ"
english_title: "AV Balan will live on in the hearts of the people; what is lost is a leader who used words as a weapon, says MV Jayarajan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365060/av-balan-will-live-on-in-the-hearts-of-the-people-what-is-lost-is-a-leader-who-used-words-as-a-weapon-says-mv-jayarajan"
published_at: "2026-06-10T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2900f829acc_Untitled-5_copy.jpg"
keywords: ["AV Balan", "words as a weapon", "MV Jayarajan", "Lost is a Leader"]
---

# എ.വി ബാലൻ ഇനി ജനമനസുകളിൽ ജീവിക്കും ; നഷ്ടമായത്  വാക്കുകളെ  ആയുധമാക്കിയ നേതാവിനെയെന്ന് എം വി ജയരാജൻ

> **Lead Summary:** പാനൂർ: കമ്യൂണിസ്റ്റ് പാർടിയുടെ പാനൂർ മേഖലയിലെ മുതിർന്ന നേതാവും സിപിഐ എം മുൻ പാനൂർ ഏരി യാ സെക്രട്ടറിയുമായ എ വി ബാലൻ ഇനി ജനമനസുകളിലെ ചുവന്ന നക്ഷത്രം. നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

## Article Content

പാനൂർ: കമ്യൂണിസ്റ്റ് പാർടിയുടെ പാനൂർ മേഖലയിലെ മുതിർന്ന നേതാവും സിപിഐ എം മുൻ പാനൂർ ഏരി യാ സെക്രട്ടറിയുമായ എ വി ബാലൻ ഇനി ജനമനസുകളിലെ ചുവന്ന നക്ഷത്രം. നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എവിയുടെ ഇടപെടൽ രാഷ്ട്രീ യഭേദമന്യേ എല്ലാവർക്കും പ്രിയ പ്പെട്ടവനാക്കുകയായിരുന്നു. 1991 മുതൽ 94 വരെ ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനായിരുന്നു. 94 മുതൽ 97 വരെ ഏരിയാ സെക്രട്ടറിയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തലശേരി സഹകരണ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മരണം.1966ൽ പാർട്ടിയംഗമായ എ വി ബാലൻ മരിക്കുബോൾ പാറാട് നോർത്ത് ബ്രാഞ്ചംഗമായിരുന്നു.

സംസ്കാര ചടങ്ങുകൾക്ക് ശേഷം ചേർന്ന അനുശോചന യോഗത്തിലും നിരവധിയാളുകൾ പങ്കെടുത്തു. നർമ്മവും ആശയവുമുള്ള വാക്ചാതുരികൊണ്ട് എതിരാളികളെ തോല്പിച്ച നേതാവായിരുന്നു എ.വിയെന്ന് സി പി എം നേതാവ് എം വി ജയരാജൻ അനുസ്മരിച്ചു. ആയുധങ്ങൾ കൊണ്ടല്ല വാക്കുകൾ കൊണ്ട് ആശയം പ്രചരിപ്പിച്ച നേതാവ്.

പ്രായവ്യത്യാസമില്ലാതെ എല്ലാവരുമായും അടുപ്പമുണ്ടായിരുന്ന എ.വിയുടെമരണം പാർട്ടിക്ക് മാത്രമല്ല, പാനൂർ മേഖലക്കാകെ നഷ്ടമാണെന്നും എ.വി പറഞ്ഞു. പി.ജയരാജൻ, കെ.പി മോഹനൻ, പി.കെ പ്രവീൺ എം എൽ എ, പി. ഹരീന്ദ്രൻ, എ.പ്രദീപൻ, കെ.ടി കുഞ്ഞിക്കണ്ണൻ, കെ.പി ചന്ദ്രൻ, ഒ.കെ വാസു എന്നിവരടക്കം ഒട്ടേറെ നേതാക്കൾ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365060/av-balan-will-live-on-in-the-hearts-of-the-people-what-is-lost-is-a-leader-who-used-words-as-a-weapon-says-mv-jayarajan)