---
title: "കേസുകൾ വേഗത്തിൽ തീർപ്പാക്കാം ; തലശേരിയിലും, കൂത്തുപറമ്പിലുമടക്കം  ജില്ലയിൽ 5 കേന്ദ്രങ്ങളിൽ ശനിയാഴ്ച  പ്രത്യേക ദേശീയ ലോക് അദാലത്ത് "
english_title: "Cases can be settled quickly; Special National Lok Adalat to be held on Saturday at 5 centers in the district, including Thalassery and Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/365040/cases-can-be-settled-quickly-special-national-lok-adalat-to-be-held-on-saturday-at-5-centers-in-the-district-including-thalassery-and-koothuparamba"
published_at: "2026-06-10T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28f3365c493_6a26d4f41e58f_Untitled-2_copy.jpg"
keywords: ["Special National Lok Adalat", "Saturday", "Thalassery", "Koothuparamba"]
---

# കേസുകൾ വേഗത്തിൽ തീർപ്പാക്കാം ; തലശേരിയിലും, കൂത്തുപറമ്പിലുമടക്കം  ജില്ലയിൽ 5 കേന്ദ്രങ്ങളിൽ ശനിയാഴ്ച  പ്രത്യേക ദേശീയ ലോക് അദാലത്ത് 

> **Lead Summary:** കോടതികളിലെ കേസുകളും കോടതിയിലെത്തുന്നതിന് മുൻപുള്ള തർക്കങ്ങളും വേഗത്തിലും ചെലവില്ലാതെയും സൗഹാർദ്ദപരമായി പരിഹരിക്കാനുള്ള അവസരമൊരുക്കി ശനിയാഴ്ച ജില്ലയിൽ പ്രത്യേക ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ദേശീയ നിയമസേവന അതോറിറ്റിയുടെയും സംസ്ഥാന നിയമസേവന അതോറിറ്റിയുടെയും നിർദേശപ്രകാരം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അദാലത്ത് നടക്കുന്നത്.

## Article Content

കോടതികളിലെ കേസുകളും കോടതിയിലെത്തുന്നതിന് മുൻപുള്ള തർക്കങ്ങളും വേഗത്തിലും ചെലവില്ലാതെയും സൗഹാർദ്ദപരമായി പരിഹരിക്കാനുള്ള അവസരമൊരുക്കി ശനിയാഴ്ച ജില്ലയിൽ പ്രത്യേക ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ദേശീയ നിയമസേവന അതോറിറ്റിയുടെയും സംസ്ഥാന നിയമസേവന അതോറിറ്റിയുടെയും നിർദേശപ്രകാരം, ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അദാലത്ത് നടക്കുന്നത്.

ജില്ലയിൽ തലശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ് എന്നീ അഞ്ച് കേന്ദ്രങ്ങളിലായാണ് ലോക് അദാലത്ത് സംഘടിപ്പിക്കുന്നത്. കോടതികളിൽ നിലവിൽ കെട്ടിക്കിടക്കുന്ന കേസുകൾക്കും കോടതിയിലെത്തുന്നതിന് മുൻപുള്ള (Pre-litigation) തർക്കങ്ങൾക്കും പരസ്പര സമ്മതത്തോടെയുള്ള സ്ഥിരപരിഹാരം കണ്ടെത്താൻ പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകൾ (MACT), ചെക്ക് മടങ്ങിയ കേസുകൾ (NI Act), ബാങ്ക് വായ്പ കുടിശ്ശികകൾ, സാമ്പത്തിക തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച തർക്കങ്ങൾ, വിവിധ സിവിൽ കേസുകൾ, തൊഴിൽ തർക്കങ്ങൾ, വൈദ്യുതി-ജല ബിൽ കുടിശ്ശികകൾ, വിവാഹമോചനം ഒഴികെയുള്ള കുടുംബ തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/365040/cases-can-be-settled-quickly-special-national-lok-adalat-to-be-held-on-saturday-at-5-centers-in-the-district-including-thalassery-and-koothuparamba)