---
title: "സമരജീവിതത്തിന് വിട ; പാനൂരിന്റെ ബാലേട്ടന്  കണ്ണീരാഞ്ജലി"
english_title: "A tearful tribute to Panur's ballettan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364987/a-tearful-tribute-to-panurs-ballettan"
published_at: "2026-06-09T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2845e825a74_Untitled-2_copy.jpg"
keywords: []
---

# സമരജീവിതത്തിന് വിട ; പാനൂരിന്റെ ബാലേട്ടന്  കണ്ണീരാഞ്ജലി

> **Lead Summary:** പാനൂർ: സി.പി.എമ്മിന്റെ പാനൂർ മേഖലയിലെ സമുന്നത നേതാവും മുൻ പാനൂർ ഏരിയ സെക്രട്ടറിയുമായിരുന്ന പാറാട്ടെ എ.വി. ബാലന് നാടിന്റെ ഹൃദയസ്പർശിയായ അന്ത്യാഞ്ജലി. പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബാലന്റെ വിയോഗം പാനൂരിനും പരിസര പ്രദേശങ്ങൾക്കും വലിയ നഷ്ടമായാണ് അനുഭവപ്പെട്ടത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പാനൂരിലും, ജന്മനാടായ പാറാട്ടും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

## Article Content

പാനൂർ: സി.പി.എമ്മിന്റെ പാനൂർ മേഖലയിലെ സമുന്നത നേതാവും മുൻ പാനൂർ ഏരിയ സെക്രട്ടറിയുമായിരുന്ന പാറാട്ടെ എ.വി. ബാലന് നാടിന്റെ ഹൃദയസ്പർശിയായ അന്ത്യാഞ്ജലി. പതിറ്റാണ്ടുകളോളം പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബാലന്റെ വിയോഗം പാനൂരിനും പരിസര പ്രദേശങ്ങൾക്കും വലിയ നഷ്ടമായാണ് അനുഭവപ്പെട്ടത്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പാനൂരിലും, ജന്മനാടായ പാറാട്ടും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ സി.പി.ഐ.എം നേതാക്കൾ ചെമ്പതാക പുതപ്പിച്ചാണ് അന്ത്യാഭിവാദ്യം അർപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ എം.എൽ.എ, എം. സുരേന്ദ്രൻ, പി. ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരാഞ്ജലി.

വൈകിട്ട് മൂന്നരയോടെ പാനൂരിലെ ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ പ്രവർത്തകരും, രാഷ്ട്രീയ ഭേദമന്യേ സുഹൃത്തുക്കളും നാട്ടുകാരും എത്തി. തുടർന്ന് അഞ്ചരയോടെ ജന്മനാടായ പാറാട് ടൗണിൽ പൊതുദർശനം ഒരുക്കി. നാടിന്റെ പ്രിയപ്പെട്ട നേതാവിന് അവസാനമായി ഒരു നോക്ക് കാണാൻ ജനങ്ങൾ ഒഴുകിയെത്തിയ കാഴ്ച ഏറെ വികാരനിർഭരമായിരുന്നു.

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വൽസൻ പനോളി, എം. പ്രകാശൻ, പി. ശശി, മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതി ടീച്ചർ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എ, പി.കെ. പ്രവീൺ എം.എൽ.എ, കെ.വി. സുമേഷ് എം.എൽ.എ, സി. സത്യപാൽ, പാട്യം രാജൻ, ടി. കൃഷ്ണൻ, പി. പുരുഷോത്തമൻ, കെ. മനോഹരൻ, കെ. ധനഞ്ജയൻ, എം.സി. പവിത്രൻ, എൻ.വി. ചന്ദ്രബാബു, കെ.പി.വി. പ്രീത, സി.കെ. രമേശൻ, പി.കെ. ശ്യാമള, ടി.പി. ശ്രീധരൻ, കെ.പി.സി.സി അംഗം വി.സുരേന്ദ്രൻ,ഡിസിസി ജനറൽ സെക്രട്ടറി കെ.പി സാജു, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം പി. സത്യപ്രകാശ്, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ് എന്നിവരടക്കം നിരവധി നേതാക്കൾ അന്തിമോപചാരമർപ്പിച്ചു.

സി.പി.ഐ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ. സുരേഷ് ബാബു, സി.എൻ. ചന്ദ്രൻ, ആർ.ജെ.ഡി ദേശീയ സമിതിയംഗം കെ.പി. മോഹനൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരുൾ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശബ്ന, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത, ജില്ലാ പഞ്ചായത്തംഗം കെ. അനുശ്രീ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, പാനൂർ പ്രസ് ഫോറം പ്രസിഡണ്ട് കെ.കെ സജീവ് കുമാർ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

പ്രസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഇടയിൽ ഒരുപോലെ സ്വീകാര്യനായിരുന്ന എ.വി. ബാലൻ ലാളിത്യവും ജനകീയ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനായിരുന്നു. പ്രവർത്തകരുടെ പ്രിയ സഖാവും ജനങ്ങളുടെ ആശ്രയവുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം പാനൂരിന്റെ പൊതുജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചിരിക്കുകയാണ്.

വൈകിട്ട് ഏഴുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. നാടിന്റെ വികസനത്തിനും പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുമായി ജീവിതം സമർപ്പിച്ച സഖാവ് എ.വി. ബാലന് കണ്ണീരോടെയാണ് പാനൂരും പാറാടും വിടചൊല്ലുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364987/a-tearful-tribute-to-panurs-ballettan)