---
title: "കോപ്പാലത്ത് പൂച്ചയെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ് ; പ്രദേശവാസികൾ ആശങ്കയിൽ"
english_title: "A huge python swallowed a cat in Kopalam; Locals are worried"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364973/a-huge-python-swallowed-a-cat-in-kopalam-locals-are-worried"
published_at: "2026-06-09T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a282a8d1f7a6_Untitled-1_copy.jpg"
keywords: ["python", "Cat", "Kopalam"]
---

# കോപ്പാലത്ത് പൂച്ചയെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ് ; പ്രദേശവാസികൾ ആശങ്കയിൽ

> **Lead Summary:** കോപ്പാലം: കോപ്പാലം പെട്രോൾ പമ്പിന് സമീപത്തെ ഇടവഴിയിൽ കൂറ്റൻ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി. കെ.സി പെട്രോൾ പമ്പിന് സമീപത്തെ ഇടവഴിയിൽ വച്ചാണ് സംഭവം. രാത്രിയിലാണ് സംഭവം. പെരുമ്പാമ്പിനെ പിന്നീട് നാട്ടുകാർ പിടികൂടി. പുഴയോരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ വീടുകളിലേക്കുള്ള പ്രധാന വഴിയായ ഇടവഴിയിൽ അഞ്ചോളം വൈദ്യുതി തൂണുകൾ ഉണ്ടെങ്കിലും തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. കനത്ത ഇരുട്ട് കാരണം പാമ്പിനെ കണ്ടെത്താനും പിടികൂടാനും നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു.

## Article Content

കോപ്പാലം: കോപ്പാലം പെട്രോൾ പമ്പിന് സമീപത്തെ ഇടവഴിയിൽ കൂറ്റൻ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി. കെ.സി പെട്രോൾ പമ്പിന് സമീപത്തെ ഇടവഴിയിൽ വച്ചാണ് സംഭവം. രാത്രിയിലാണ് സംഭവം. പെരുമ്പാമ്പിനെ പിന്നീട് നാട്ടുകാർ പിടികൂടി. പുഴയോരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ വീടുകളിലേക്കുള്ള പ്രധാന വഴിയായ ഇടവഴിയിൽ അഞ്ചോളം വൈദ്യുതി തൂണുകൾ ഉണ്ടെങ്കിലും തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. കനത്ത ഇരുട്ട് കാരണം പാമ്പിനെ കണ്ടെത്താനും പിടികൂടാനും നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു.

കാലവർഷം ശക്തമായതോടെ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം വർധിച്ചതായും നാട്ടുകാർ പരാതിപ്പെടുന്നു. നിരവധി കുട്ടികൾ അടക്കമുള്ളവർ ദിവസേന ഉപയോഗിക്കുന്ന ഈ വഴിയിൽ സുരക്ഷാ ഭീഷണി രൂക്ഷമായതാ യും പരിസരവാസികൾ പറയുന്നു. ഇതിനൊപ്പം, കോപ്പാലം റോഡ് പൊട്ടി പ്പൊളിഞ്ഞ് താ റുമാറായ അവസ്ഥ യിലാണ്. റോഡി ലെ കുഴി കൾ താത്കാലി കമായി അടച്ചിട്ടു ണ്ടെങ്കിലും പല ഭാഗങ്ങളിലും ഉയർന്നു നിൽക്കുന്ന കല്ലുകളും കുഴികളും കാരണം ഇരു ചക്ര വാഹനയാത്രികർക്കും ചെറുകിട വാഹനങ്ങൾക്കും വലിയ അപകടഭീഷണിയാണ് ഉണ്ടാകുന്നത്.

മഴ പെയ്യുമ്പോൾ ചെറിയ കുഴികൾ തിരിച്ചറിയാൻ കഴിയാത്തതിനാൽ അപകടസാധ്യത വീണ്ടും വർധിക്കുക യാണ്.തെരുവ് വിളക്കില്ലാത്ത ഇടവ ഴിയും തകർന്ന റോഡും ചേർന്ന് പ്രദേശവാസികൾ ഇരട്ട ദുരിതമാണ് അനുഭവിക്കുന്നത്.

ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയ ത്തിൽ ഇനിയും അധികൃതരു ടെ അനാസ്ഥ തുടരുന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടു കാർ ആരോപിക്കുന്നു. അടിയന്തരമായും വിഷയത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാ രം കാണണമെന്നാണ് പ്രദേശ വാസികളുടെയും യാത്രികരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364973/a-huge-python-swallowed-a-cat-in-kopalam-locals-are-worried)