---
title: "ഇരിട്ടിയിൽ ബൈക്കിടിച്ച് വയോധികൻ മരിച്ചു ; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ"
english_title: "Elderly man dies after being hit by bike in Iritti; accident occurred while crossing road"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364860/elderly-man-dies-after-being-hit-by-bike-in-iritti-accident-occurred-while-crossing-road"
published_at: "2026-06-09T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27b2cc74e58_Untitled-3_copy.jpg"
keywords: []
---

# ഇരിട്ടിയിൽ ബൈക്കിടിച്ച് വയോധികൻ മരിച്ചു ; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

> **Lead Summary:** കണ്ണൂർ: റോഡ് അപകടത്തിൽ വയോധികൻ മരിച്ചു. കുന്നോത്ത് അന്തർ സംസ്ഥാനപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിളമന ആയിരക്കളം സ്വദേശി രാജൻ ബൈക്കിടിച്ച് മരണപ്പെട്ടത്.

## Article Content

കണ്ണൂർ: റോഡ് അപകടത്തിൽ വയോധികൻ മരിച്ചു. കുന്നോത്ത് അന്തർ സംസ്ഥാനപാതയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിളമന ആയിരക്കളം സ്വദേശി രാജൻ ബൈക്കിടിച്ച് മരണപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 8.30 -ഓടെയായിരുന്നു അപകടം. കുന്നോത്ത് സ്കൂളിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364860/elderly-man-dies-after-being-hit-by-bike-in-iritti-accident-occurred-while-crossing-road)