---
title: "എ വി ബാലൻ ; പാനൂർ മേഖലയെ ചുവപ്പിച്ച നേതാവ്, സംസ്കാരം നാളെ രാവിലെ 9ന്"
english_title: "A V Balan; The leader who made the Panur region red, funeral tomorrow at 9 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364834/a-v-balan-the-leader-who-made-the-panur-region-red-funeral-tomorrow-at-9-am"
published_at: "2026-06-09T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27a40ddbed1_vcvcv.jpg"
keywords: []
---

# എ വി ബാലൻ ; പാനൂർ മേഖലയെ ചുവപ്പിച്ച നേതാവ്, സംസ്കാരം നാളെ രാവിലെ 9ന്

> **Lead Summary:** പാനൂർ: എ വി ബാലന്റെ ന്റെനിര്യാണത്തോടെ സി പി എമ്മിന് നഷ്ടമായത് മികച്ച സംഘാടകനെയും, നേതാവിനെയും. വാർദ്ധക്യ സഹജമായ അസുഖത്തിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെ ചികിത്സക്കിടെ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം.

## Article Content

പാനൂർ: എ വി ബാലന്റെ ന്റെനിര്യാണത്തോടെ സി പി എമ്മിന് നഷ്ടമായത് മികച്ച സംഘാടകനെയും, നേതാവിനെയും. വാർദ്ധക്യ സഹജമായ അസുഖത്തിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിലെ ചികിത്സക്കിടെ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം.

സംസ്ക്കാരം ബുധൻ രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ. 1961 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയംഗമായി. സിപിഐ എം അവിഭക്ത തലശ്ശേരി ഏരിയ കമ്മിറ്റിയംഗം.1981ൽ തലശ്ശേരി എരിയ കമ്മിറ്റി വിഭജിച്ചു പാനൂർ ഏരിയ നിലവിൽ വന്നതോടെ സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയിൽ അംഗമായി.1994 മുതൽ 97 വരെ പാനൂർ എരിയ സെക്രട്ടറി, കർഷക സംഘം പാനൂർ ഏരിയ സെക്രട്ടറി, ജില്ലാ എക്സിക്യുട്ടീവംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു.

പ്രമാദമായ വടക്കെക്കളം മിച്ചഭൂമി സമരത്തിൻ്റെ നേതൃനിരയിൽ നിന്നു നയിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനായും, കുന്നോത്തുപറമ്പ് പഞ്ചായത്തംഗമായും സേവന മനുഷ്ഠിച്ചു.അഛൻ: പരേതനായ പൊക്കാൻ. അമ്മ: പരേതയായ കല്യാണി. ഭാര്യ: ലീല. മക്കൾ ബിന്ദു, ഉദയഭാനു,ബീന ബിനീഷ്. മരുമക്കൾ: കെ കെ വിജയൻ (റിട്ട. അധ്യാപകൻ ചമ്പാട് വെസ്റ്റ് യു പി സ്ക്കൂൾ, പാനൂർ നഗരസഭ കൗൺസിലർ പാനൂർ, സിപിഐ എം കണ്ണം വെളളി ബ്രാഞ്ചംഗം), പ്രമോദ് (സിപിഐഎം കോട്ടയം നോർത്ത് ലോക്കൽ കമ്മിറ്റിയംഗം), സിനി (തൊട്ടിൽ പാലം), ജിൻസി (അധ്യാപിക കൊളവല്ലൂർ എൽപി സ്കൂൾ). സഹോദരങ്ങൾ : പരേതരായ കുഞ്ഞമ്പു, ഭാസ്കരൻ.

ചൊവ്വ വൈകിട്ട് മൂന്ന് മുതൽ നാലരവരെ പാനൂർ രാജു മാസ്റ്റർ സ്മാരക കേന്ദ്രം സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തും അഞ്ച് മുതൽ 6 വരെ പാറാട് ഇ കെ നായനാർ സ്മാരക കേന്ദ്രത്തിൽ പൊതു ദർശനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364834/a-v-balan-the-leader-who-made-the-panur-region-red-funeral-tomorrow-at-9-am)