---
title: "ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം ;  കപ്പലിന് തീപിടിച്ചു"
english_title: "Indian ship attacked off Oman coast; ship catches fire"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364758/indian-ship-attacked-off-oman-coast-ship-catches-fire"
published_at: "2026-06-08T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26d64b622eb_Untitled-3_copy.jpg"
keywords: []
---

# ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം ;  കപ്പലിന് തീപിടിച്ചു

> **Lead Summary:** രണ്ട് മാസത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു.

## Article Content

രണ്ട് മാസത്തിന് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണമുണ്ടായി. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു.

അതേസമയം, ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. തിരിച്ചടിയായി ഇറാൻ തലസ്ഥാനമായ ടെഹറാനിലും മറ്റു പ്രധാന നഗരങ്ങളിലും ഇസ്രയേൽ പോർ വിമാനങ്ങൾ മിസൈലാക്രമണം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364758/indian-ship-attacked-off-oman-coast-ship-catches-fire)