#K.P Divakaran #Six years of remembrance #Death Anniversary #Puthur
(www.panoornews.in)ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിയംഗവും പാനൂരിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ.പി. ദിവാകരന്റെ ആറാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.
പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ആർ.ജെ.ഡി മുൻ സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി ദേശീയ കമ്മിറ്റിയംഗം കെ.പി. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.
പി. ദിനേശൻ അധ്യക്ഷത വഹിച്ചു. ഉഷ രയരോത്ത്, ടി.പി. അബൂബക്കർ ഹാജി, ടി.പി. അനന്തൻ മാസ്റ്റർ, ഒ.പി. ഷീജ, കരുവാങ്കണ്ടി ബാലൻ, എൻ. ധനഞ്ജയൻ, കെ.പി. സായന്ത്, ശ്രീജ ചെണ്ടയാട്, കെ.പി. റിനിൽ, എം.കെ. രഞ്ജിത്ത്, ഹരീഷ് കടവത്തൂർ എന്നിവർ സംസാരിച്ചു.
സി.കെ.ബി. തിലകൻ സ്വാഗതവും സജീന്ദ്രൻ പാലത്തായി നന്ദിയും രേഖപ്പെടുത്തി.



കെ.പി. ദിവാകരന്റെ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ സംഭാവനകൾ അനുസ്മരണ സമ്മേളനത്തിൽ വക്താക്കൾ അനുസ്മരിച്ചു.
Content Highlight: Six years of remembrance for K.P. Divakaran; Death anniversary observed in Puttur
#K.P Divakaran #Six years of remembrance #Death Anniversary #Puthur















































