---
title: "നാദാപുരത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടി ;  ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Driver dies after being seriously injured after wild boar jumps across road in Nadapuram, overturns car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364648/driver-dies-after-being-seriously-injured-after-wild-boar-jumps-across-road-in-nadapuram-overturns-car"
published_at: "2026-06-08T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2661c1e29dc_6a2643e32815e_m.jpg"
keywords: ["Driver  Dead", "Nadapuram", "Wild Boar"]
---

# നാദാപുരത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടി ;  ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** (നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡൈവർ മരിച്ചു.

## Article Content

(നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡൈവർ മരിച്ചു.

കക്കട്ട് കൈതച്ചാൽ സ്വദേശി ലിജിഷ് കുമർ (38 )ആണ് മരിച്ചത്. ഇന്നലെ രാത്രി സംസ്ഥാന പാതയിൽ തൂണേരി ബാലവാടി സ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടം. പന്നിയെ വെട്ടിച്ച് മറ്റുന്നതിനിടെ ഒട്ടോ മറിയുകയായിരുന്നു.തലക്ക് പരിക്ക് പറ്റിയ ലിജിഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കൻ കഴിഞ്ഞില്ല. കക്കട്ട് ടൗണിലെ ഒട്ടോ ഡ്രൈവറാണ് ലിജീഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364648/driver-dies-after-being-seriously-injured-after-wild-boar-jumps-across-road-in-nadapuram-overturns-car)