---
title: "ഓപ്പറേഷൻ തൂഫാൻ,  ചൊക്ലിയിൽ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ"
english_title: " stock of banned tobacco products seized in Chokli; Search underway for absconding accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364624/stock-of-banned-tobacco-products-seized-in-chokli-search-underway-for-absconding-accused"
published_at: "2026-06-08T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a264f927b605_Untitled-2_copy.jpg"
keywords: ["Operation Toofan", "Chokli", "Tobaco"]
---

# ഓപ്പറേഷൻ തൂഫാൻ,  ചൊക്ലിയിൽ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ

> **Lead Summary:** ചൊക്ലി: മോന്താൽ പടന്നക്കരയിൽ വീട്ടിൽനിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പടന്നക്കരയിലെ ഇടത്തിൽ താഴെ കുനിയിൽ ഇ.ടി.കെ ബനീഷിന്റെ വീടിന്റെ പിൻവശത്ത് വിൽപനയ്ക്കായി സൂക്ഷിച്ച ഹാൻസ്, കൂളിപ്പ്എന്നീ നിരോധിത പുകയില ഉൽപന്നങ്ങളാണ് ചൊക്ലി പൊലിസ് പിടികൂടിയത്.

## Article Content

ചൊക്ലി: മോന്താൽ പടന്നക്കരയിൽ വീട്ടിൽനിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. പടന്നക്കരയിലെ ഇടത്തിൽ താഴെ കുനിയിൽ ഇ.ടി.കെ ബനീഷിന്റെ വീടിന്റെ പിൻവശത്ത് വിൽപനയ്ക്കായി സൂക്ഷിച്ച ഹാൻസ്, കൂളിപ്പ്എന്നീ നിരോധിത പുകയില ഉൽപന്നങ്ങളാണ് ചൊക്ലി പൊലിസ് പിടികൂടിയത്.

വിറകിനടിയിൽ പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച 15 പാക്കുകൾ അടങ്ങുന്ന 37 ബണ്ടിലു കളിലായി 555 ചെറിയ പാക്കറ്റുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിൽ ഇന്നലെ ഉച്ചക്ക് ചൊക്ലി പൊലിസ് സബ് ഇൻസ്പെക്ടർ ഷഫാത്ത് മുബാറക്കും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പ്രതിയെ പിടികൂടാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364624/stock-of-banned-tobacco-products-seized-in-chokli-search-underway-for-absconding-accused)