---
title: "ചൊക്ലിയിലെ വി.പി.എൽ.പി അങ്കണവാടി റോഡ് ഉദ്‌ഘാടനം ചെയ്തു"
english_title: "VPLP Anganwadi Road inaugurated in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364619/vplp-anganwadi-road-inaugurated-in-chokli"
published_at: "2026-06-08T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a264c32cb94b_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിലെ വി.പി.എൽ.പി അങ്കണവാടി റോഡ് ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വി.പി.എൽ.പി അങ്കണവാടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചാണ് നിർമ്മാണം നടത്തിയത്.

## Article Content

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തിലെ 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വി.പി.എൽ.പി അങ്കണവാടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഉൾപ്പെടുന്ന റോഡ് ഇന്റർലോക്ക് ചെയ്ത് നവീകരിച്ചാണ് നിർമ്മാണം നടത്തിയത്.

ഗ്രാമപഞ്ചായത്ത് മെമ്പർ കെ പ്രദീപിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ മോഹനൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിൻസി കെ പി, മിനി പി, വികസന സമിതി കൺവീനർ എടികെ സജീവൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364619/vplp-anganwadi-road-inaugurated-in-chokli)