---
title: "കൊളവല്ലൂർ പി.ആർ.എം എച്ച് എസ് എസിൽ പരിസ്ഥിതി ദിനാചരണം നടത്തി"
english_title: "Environment Day was celebrated at PRM HSS, Kolavallur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364560/environment-day-was-celebrated-at-prm-hss-kolavallur"
published_at: "2026-06-07T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2591054bd1a_Untitled-2_copy.jpg"
keywords: ["Environment Day", "celebrate", "PRM HSS", "Kolavallur."]
---

# കൊളവല്ലൂർ പി.ആർ.എം എച്ച് എസ് എസിൽ പരിസ്ഥിതി ദിനാചരണം നടത്തി

> **Lead Summary:** പി. ആർ.എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

## Article Content

പി. ആർ.എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.

സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് കൊണ്ട് വാർഡ് മെമ്പർ കെ.പി രാജേഷ് ഉദ്ഘാദനം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.ബിന്ദു അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ എം ശ്രീജ മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് വളണ്ടിയർമാരായ അലൻ സ്വാഗതവും സന്മയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364560/environment-day-was-celebrated-at-prm-hss-kolavallur)