---
title: "കുറ്റ്യാടിയിൽ കാൽ വഴുതി  പുഴയിൽ  വീണ 7 വയസുകാരനെ രക്ഷിക്കാനുള്ള  ശ്രമത്തിനിടെ അമ്മ ഒഴുക്കിൽ പെട്ട് മരിച്ചു ; മകനായി തിരച്ചിൽ തുടരുന്നു."
english_title: "Mother drowns while trying to save 7-year-old boy who slipped and fell into river in Kuttiadi; search continues for son"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364336/mother-drowns-while-trying-to-save-7-year-old-boy-who-slipped-and-fell-into-river-in-kuttiadi-search-continues-for-son"
published_at: "2026-06-06T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a242f4eabe3f_6a242341aba35_kuttiady.jpg"
keywords: []
---

# കുറ്റ്യാടിയിൽ കാൽ വഴുതി  പുഴയിൽ  വീണ 7 വയസുകാരനെ രക്ഷിക്കാനുള്ള  ശ്രമത്തിനിടെ അമ്മ ഒഴുക്കിൽ പെട്ട് മരിച്ചു ; മകനായി തിരച്ചിൽ തുടരുന്നു.

> **Lead Summary:** കുറ്റ്യാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ ആണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴു വയസുകാരനായ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

## Article Content

കുറ്റ്യാടിയില്‍ പുഴയിൽ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ ആണ് മരിച്ചത്. കാല്‍വഴുതിവീണ ഏഴു വയസുകാരനായ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകനും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364336/mother-drowns-while-trying-to-save-7-year-old-boy-who-slipped-and-fell-into-river-in-kuttiadi-search-continues-for-son)