---
title: "പാനൂർ മേഖലയിലെ യുവതീ - യുവാക്കൾക്ക് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ  എത്തിക്കുന്ന പ്രധാന വില്ലൻ മനേക്കരയിൽ അറസ്റ്റിൽ ; സല്യൂട്ട്  ഓപ്പറേഷൻ തൂഫാൻ"
english_title: "The main villain who supplies MDMA from Bangalore to the youth of Panur region has been arrested in Manekkara; Salute Operation Toofan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364148/the-main-villain-who-supplies-mdma-from-bangalore-to-the-youth-of-panur-region-has-been-arrested-in-manekkara-salute-operation-toofan"
published_at: "2026-06-06T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2396486c161_Untitled-1_copy.jpg"
keywords: ["Operation-Toofan", "Manekara", "MDMA", "Arrest", "Panoor", "Banglore"]
---

# പാനൂർ മേഖലയിലെ യുവതീ - യുവാക്കൾക്ക് ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ  എത്തിക്കുന്ന പ്രധാന വില്ലൻ മനേക്കരയിൽ അറസ്റ്റിൽ ; സല്യൂട്ട്  ഓപ്പറേഷൻ തൂഫാൻ

> **Lead Summary:** പാനൂർ: വിദ്യാർത്ഥികൾക്കും യുവതി -യുവാക്കൾക്കും മാരക മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന വില്ലനെ ഒടുവിൽ പൊലീസ് തൂക്കി. ബാംഗ്ലൂരിൽ നിന്നും മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎ പാനൂരിലേക്ക് എത്തിക്കുന്നയാളാണ് അറസ്റ്റിലായത്..മനേക്കരയിൽ വാടകക്ക് കുടുംബ സമേതം താമസിക്കുന്ന ഉളിയിൽ കുവേരി സ്വദേശിയായ ഗഫൂറിനെയാണ് 337.74 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

പാനൂർ: വിദ്യാർത്ഥികൾക്കും യുവതി -യുവാക്കൾക്കും മാരക മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന വില്ലനെ ഒടുവിൽ പൊലീസ് തൂക്കി. ബാംഗ്ലൂരിൽ നിന്നും മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎ പാനൂരിലേക്ക് എത്തിക്കുന്നയാളാണ് അറസ്റ്റിലായത്..മനേക്കരയിൽ വാടകക്ക് കുടുംബ സമേതം താമസിക്കുന്ന ഉളിയിൽ കുവേരി സ്വദേശിയായ ഗഫൂറിനെയാണ് 337.74 ഗ്രാം എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്.

പാനൂരിലും പരിസരങ്ങളിലും ലഹരി വില്പനയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് മൂന്ന് മാസം മുമ്പ് പാനൂർ മേഖലയിൽ താമസത്തിനെത്തിയ പ്രതിയിലേക്ക് അന്വേഷണം നീളുന്നത്. പ്രതി സമീപവാസികളുമായി യാതൊരുവിധ സമ്പർക്കവും പുലർത്താതെ വന്നതിനാൽ ഇയാളുടെ വീട്ടിലെത്തുന്നവരെ കുറിച്ച് അയൽവാസികളാരും ശ്രദ്ധിക്കാറില്ലായിരുന്നു.

എന്നാൽ സമീപ കാലത്ത് പാനൂർ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത ലഹരി ഉപയോഗ കേസുകളെ പിൻതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയുടെ പങ്കിനെക്കുറിച്ച് പോലീസിന് സംശയം തുടങ്ങിയത്. തുടർന്ന് പാനൂർ ഇൻസ്‌പെക്ടർ പി.കെ ജിതേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ പി.ആർ ശരത്ത് , മുഹമ്മദ് ഷജീർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടർന്നതിലാണ് പ്രതി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്നതിൻ്റെ സൂചന ലഭിക്കുന്നത്.

ഇന്നലെ വൈകീട്ടാണ് പ്രതിയെ എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തത്. പാനൂർ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ വി.പി ഷജീർ, എസ്.ഐ പ്രശോഭ്, എഎസ്ഐ ബൈജു, സിവിൽ പോലീസ് ഓഫീസറായ ഷിനിത എന്നിവരും കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിജു ആൻ്റണി എന്നിവരുടെ സംയുക്‌ത നീക്കത്തിലാണ് കൃത്യതയാർന്ന അന്വേഷണത്തിനൊടുവിൽ പ്രതിയെ മയക്കുമരുന്നു സഹിതം പിടികൂടാനായത്. പ്രതിയുടെ കഥകളറിഞ്ഞ് മനേക്കരക്കാരും ഞെട്ടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364148/the-main-villain-who-supplies-mdma-from-bangalore-to-the-youth-of-panur-region-has-been-arrested-in-manekkara-salute-operation-toofan)