---
title: "റെഡ് അലർട്ടിനെ തുടർന്ന്  കാസർകോടും, കോഴിക്കോടും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ;      'പ്രഖ്യാപനത്തിന് കാതോർത്ത് കണ്ണൂരും"
english_title: "Holiday for educational institutions in Kasaragod and Kozhikode tomorrow following red alert; Kannur awaits announcement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364093/holiday-for-educational-institutions-in-kasaragod-and-kozhikode-tomorrow-following-red-alert-kannur-awaits-announcement"
published_at: "2026-06-05T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22c7035d1c6_Untitled-8_copy.jpg"
keywords: []
---

# റെഡ് അലർട്ടിനെ തുടർന്ന്  കാസർകോടും, കോഴിക്കോടും  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ;      'പ്രഖ്യാപനത്തിന് കാതോർത്ത് കണ്ണൂരും

> **Lead Summary:** റെഡ് അലർട്ടിനെ തുടർന്ന് കാസർകോടും, കോഴിക്കോട്ടും ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6, ശനിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

## Article Content

റെഡ് അലർട്ടിനെ തുടർന്ന് കാസർകോടും, കോഴിക്കോട്ടും ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6, ശനിയാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അതേസമയം നാളെ കണ്ണൂർ ജില്ലയിലും റെഡ് റെഡ് അലർട്ട് ആണ്. എന്നാൽ ഇതേ വരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364093/holiday-for-educational-institutions-in-kasaragod-and-kozhikode-tomorrow-following-red-alert-kannur-awaits-announcement)