---
title: "ആർ ജെ ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപി വീരേന്ദ്രകുമാർ അനുസ്മരണവും  പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു."
english_title: "MP Veerendra Kumar organized a commemoration and Environment Day celebration under the leadership of the RJD Koothuparamba Constituency Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/364091/mp-veerendra-kumar-organized-a-commemoration-and-environment-day-celebration-under-the-leadership-of-the-rjd-koothuparamba-constituency-committee"
published_at: "2026-06-05T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22c0dc1b9f6_Untitled-7_copy.jpg"
keywords: ["MP Veerendra Kumar", "Environment", "RJD", "Koothuparamba", "Constituency Committee"]
---

# ആർ ജെ ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപി വീരേന്ദ്രകുമാർ അനുസ്മരണവും  പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു.

> **Lead Summary:** പുത്തൂർ: ആർ ജെ ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപി വീരേന്ദ്രകുമാർ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു.പുത്തൂർ പി ആർ മന്ദിരത്തിലാണ് പരിപാടികൾ നടന്നത്.

## Article Content

പുത്തൂർ: ആർ ജെ ഡി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപി വീരേന്ദ്രകുമാർ അനുസ്മരണവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു.പുത്തൂർ പി ആർ മന്ദിരത്തിലാണ് പരിപാടികൾ നടന്നത്.

പുത്തൂർ പിആർ മന്ദിരത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണവും ദിനാചരണ പരിപാടികളും മുൻ മന്ത്രി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു.എം പി വീരേന്ദ്രകുമാർ അനുസ്മരണ കൺവെൻഷൻ പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി. ദിനേശൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡൻറ് ഒ.പി.ഷിജ,ജില്ലാ സെക്രട്ടറി എൻ. ധനഞ്ജയൻ, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ എം ചെണ്ടയാട്, വി.പി. മോഹനൻ, സി കെ ബി തിലകൻ, കെ.പി.റിനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/364091/mp-veerendra-kumar-organized-a-commemoration-and-environment-day-celebration-under-the-leadership-of-the-rjd-koothuparamba-constituency-committee)