---
title: "കൂറ്റേരിയിലും,കുന്നോത്ത് പറമ്പിലും കാട്ടുപന്നി ശല്യം രൂക്ഷം ; 5 എണ്ണത്തെ വെടിവച്ചു കൊന്നു"
english_title: "Wild boar infestation in Kooteri and Kunnoth Parampal; 5 shot dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363889/wild-boar-infestation-in-kooteri-and-kunnoth-parampal-5-shot-dead"
published_at: "2026-06-05T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2237e1a7f69_Untitled-1_copy.jpg"
keywords: ["Wild Boar", "Kooteri", "Kunnothuparamba", "Dead"]
---

# കൂറ്റേരിയിലും,കുന്നോത്ത് പറമ്പിലും കാട്ടുപന്നി ശല്യം രൂക്ഷം ; 5 എണ്ണത്തെ വെടിവച്ചു കൊന്നു

> **Lead Summary:** പാനൂർ: കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പാനൂർ നഗരസഭ കൂറ്റേരി വാർഡിലും കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പാറാട് കുന്നിലും അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കൂറ്റേരിയിലും പാറാടുമായി അഞ്ച് കാട്ടുപന്നികളെയാണ് അംഗീകൃത ഷൂട്ടർ വിനോദിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത്. കുറ്റേരി കാവിന് സമീപത്ത് നിന്നാണ് രണ്ടു പന്നികളെ കണ്ടെത്തി വെടിവെച്ചത്.

## Article Content

പാനൂർ: കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പാനൂർ നഗരസഭ കൂറ്റേരി വാർഡിലും കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പാറാട് കുന്നിലും അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കൂറ്റേരിയിലും പാറാടുമായി അഞ്ച് കാട്ടുപന്നികളെയാണ് അംഗീകൃത ഷൂട്ടർ വിനോദിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത്. കുറ്റേരി കാവിന് സമീപത്ത് നിന്നാണ് രണ്ടു പന്നികളെ കണ്ടെത്തി വെടിവെച്ചത്.

കൂറ്റേരി പ്രദേശത്ത് കാട്ടുപന്നി ശല്യം കാരണം വാർഡ് കൗൺസിലർ കെ. പി. സാവിത്രിയുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന വാഴ, കിഴങ്ങ് വർഗങ്ങൾ, പപ്പായ, പച്ചക്കറികൾ എന്നിവ വ്യാപകമായി നശിപ്പിച്ചിരുന്നു. വാർഡ് കൗൺസിലർ കെ.പി. സാവിത്രി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ പാറാട് കുന്നിൽ നിന്നും കണ്ടെത്തിയാണ് അപകടകാരികളായ മൂന്ന് കാട്ടുപന്നികളെ കൊന്നത്. വാർഡ് മെംബർ കെ.പി. രാജേഷ് മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്നാണ് ഷൂട്ടർ സ്ഥലത്ത് എത്തിയത്. ശല്യം രൂക്ഷമായതിനെ തുടർന്ന് അപകടകാരികളായ പന്നികളെ കൊല്ലാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല സ്പെഷൽ ഓർഡർ ഉത്തരവിറക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363889/wild-boar-infestation-in-kooteri-and-kunnoth-parampal-5-shot-dead)