---
title: "നവീൻ ബാബുവിന്റെ മരണത്തിൽ നേരറിയാൻ സിബിഐ ; മകൾക്ക് ആശ്രിത നിയമനം"
english_title: "CBI to probe Naveen Babu's death; Daughter appointed as dependent"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363731/cbi-to-probe-naveen-babus-death-daughter-appointed-as-dependent"
published_at: "2026-06-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2114548ecd0_Untitled-2_copy.jpg"
keywords: ["Naveen Babu Death", "CBI"]
---

# നവീൻ ബാബുവിന്റെ മരണത്തിൽ നേരറിയാൻ സിബിഐ ; മകൾക്ക് ആശ്രിത നിയമനം

> **Lead Summary:** എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം.

## Article Content

എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം.

നിലവിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363731/cbi-to-probe-naveen-babus-death-daughter-appointed-as-dependent)