---
title: "ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിനെ തുടർന്ന് വിരോധം ; വീട്ടിൽ കയറി അക്രമം നടത്തിയ മൂന്നു പേർക്കെതിരെ കേസ്"
english_title: "Protests over financial deal in Gulf; Case filed against three people who entered house and committed violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363712/protests-over-financial-deal-in-gulf-case-filed-against-three-people-who-entered-house-and-committed-violence"
published_at: "2026-06-04T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2109b01e44a_police.1697912334.jpg"
keywords: ["Financial deal", "Protest", "Case", "House", "Violence"]
---

# ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിനെ തുടർന്ന് വിരോധം ; വീട്ടിൽ കയറി അക്രമം നടത്തിയ മൂന്നു പേർക്കെതിരെ കേസ്

> **Lead Summary:** ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിലുള്ള വിരോധം വെച്ച് വടിവാളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചും വീടിനകത്ത് കയറി ഭർത്താവുമായി ഉന്തുംതള്ളുമായി എന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിലുള്ള വിരോധം വെച്ച് വടിവാളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചും വീടിനകത്ത് കയറി ഭർത്താവുമായി ഉന്തുംതള്ളുമായി എന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.

ഇരിക്കൂർ പട്ടീൽ സ്വദേശി ബി പി നലീഫ (34) യുടെ പരാതിയിലാണ് ഇരിക്കൂരിലെ അൻഷാദ് പള്ളിപ്പത്ത് ,ഇർഷാദ് പള്ളിപ്പത്ത്, നിസാർ കായക്കൂൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.

ഈ മാസം ഒന്നിന് രാവിലെ 9.45 ന് പട്ടീൽ താമസിക്കുന്ന പരാതിക്കാരിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഭർത്താവ് കെ. അൻസാറുമായി ഒന്നാം പ്രതിക്ക് ഗൾഫിൽ വെച്ചുണ്ടായ സാമ്പത്തിക ഇടപാടിലുളള വിരോധമാണ് സംഭവത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363712/protests-over-financial-deal-in-gulf-case-filed-against-three-people-who-entered-house-and-committed-violence)