---
title: "കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി ;  നാദാപുരം വാണിമേൽ സ്വദേശിമരിച്ചത് ഇടതു വശത്തു ചെയ്യേണ്ട സർജറി വലതു വശത്തു ചെയ്തതിനെ തുടർന്നെന്ന് കുടുംബം"
english_title: "Complaint alleging patient died due to medical error at Kozhikode Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363705/complaint-alleging-patient-died-due-to-medical-error-at-kozhikode-medical-college"
published_at: "2026-06-04T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2104fa82fe3_6a20fb2c5d370_VANIMEL_DEATH.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി ;  നാദാപുരം വാണിമേൽ സ്വദേശിമരിച്ചത് ഇടതു വശത്തു ചെയ്യേണ്ട സർജറി വലതു വശത്തു ചെയ്തതിനെ തുടർന്നെന്ന് കുടുംബം

> **Lead Summary:** കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി . കിഗ്‌നി സ്റ്റോൺ ചികിത്സക്കെത്തിയ നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ഇന്ന് പുലർച്ചെ മരിച്ചത് .

## Article Content

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി . കിഗ്‌നി സ്റ്റോൺ ചികിത്സക്കെത്തിയ നാദാപുരം വാണിമേൽ സ്വദേശി റീജിത്താണ് ഇന്ന് പുലർച്ചെ മരിച്ചത് .

കഴിഞ്ഞ വര്ഷം ആഗസ്റ്റിൽ ആദ്യ സർജറിയും ഈ വര്ഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തിരുന്ന രോഗിയാണ് മരിച്ചത് . ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം .മൃതദേഹം ഏറ്റു വാങ്ങില്ലെന്ന് കുടുംബം അറിയിച്ചു. ഇടതു വശത്ത് ചെയ്യേണ്ട സർജറി വലതുവശത്തു ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത് .

അതിനുശേഷം പഴുപ്പ് ഉണ്ടാവുകയും , പിന്നീട് പലതവണ ഇവിടെ ചികിത്സയ്ക്ക് എത്തുകയും ചെയ്തു . ഏപ്രിൽ മാസത്തിൽ ചെയ്ത രണ്ടാമത്തെ സർജറി കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണ് വലതുവശത്ത് സർജറി ചെയ്തതതെന്നും ബന്ധുക്കൾ പറയുന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363705/complaint-alleging-patient-died-due-to-medical-error-at-kozhikode-medical-college)