---
title: "പ്ലസ് വൺ പ്രവേശനം ; അപേക്ഷിക്കാം, ഇന്നു കൂടി"
english_title: "Plus One admission; You can apply today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363586/plus-one-admission-you-can-apply-today"
published_at: "2026-06-03T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1feb9be80de_1001265292.jpg"
keywords: ["Plus One Apply", "Today"]
---

# പ്ലസ് വൺ പ്രവേശനം ; അപേക്ഷിക്കാം, ഇന്നു കൂടി

> **Lead Summary:** സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും.

## Article Content

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും.

ചൊവ്വ വരെയുള്ള കണക്ക് അനുസരിച്ച് 4,32,155 പേർ അപേക്ഷിച്ചു. കുടുതൽ പേർ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്. 79,043 എണ്ണം. കുറവ് ഇടുക്കിയിലാണ്. 11,143 അപേക്ഷകൾ. എം ആർ എസ് സ്കൂളുകളിൽ 1,574 അപേക്ഷ ലഭിച്ചു.

8ന് ട്രയൽ അലോട്ട്മെന്റും 15ന് ഒന്നാം അലോട്ട്മെന്റും നടക്കും. ട്രയലിൽ തെറ്റ് തിരുത്താനും സ്കൂളും വിഷയവും മാറ്റാനും അവസരമുണ്ട്.

മുഖ്യ അലോട്ട്മെൻ്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും. ജൂലൈ രണ്ടിന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. പ്രവേശന നടപടി ആഗസ്ത് അഞ്ചിന് പൂർത്തിയാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363586/plus-one-admission-you-can-apply-today)