---
title: "കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ"
english_title: "Auto driver falls into well, dies in Kannur Karuvanchal"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363554/auto-driver-falls-into-well-dies-in-kannur-karuvanchal"
published_at: "2026-06-03T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd4e6e578c_Untitled-7_copy.jpg"
keywords: []
---

# കണ്ണൂർ കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ

> **Lead Summary:** കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷാ ണ് മരിച്ചത്.ഇന്ന് രാവിലെകിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പൊലിസിൻ്റെപ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷാ ണ് മരിച്ചത്.ഇന്ന് രാവിലെകിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി.വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പൊലിസിൻ്റെപ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363554/auto-driver-falls-into-well-dies-in-kannur-karuvanchal)