---
title: "ഷാർജയിൽ മലയാളി മർദനമേറ്റ് മരിച്ച സംഭവം ;  കണ്ണൂർ, കൊല്ലം സ്വദേശികളായ 5 പേർ അറസ്റ്റിൽ"
english_title: "Malayali beaten to death in Sharjah; 5 people from Kannur and Kollam arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363539/malayali-beaten-to-death-in-sharjah-5-people-from-kannur-and-kollam-arrested"
published_at: "2026-06-03T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd56c8b800_6a1ed6fe8e470_Untitled-5_copy.jpg"
keywords: []
---

# ഷാർജയിൽ മലയാളി മർദനമേറ്റ് മരിച്ച സംഭവം ;  കണ്ണൂർ, കൊല്ലം സ്വദേശികളായ 5 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി ഷാർജയിൽ മർദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ കണ്ണൂർ, കൊല്ലം സ്വദേശികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിലായിരുന്നു സംഭവം. ടിക് ടോക്കിൽ സജീവമായിരുന്ന ഇസ്മായീലും പ്രതികളും തമ്മിൽ നേരത്തേ ചില വിഷയങ്ങളെ ചൊല്ലി കടുത്ത വാഗ്വാദങ്ങൾ നടന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ ലൈവ് പരിപാടികളിലൂടെയും ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

## Article Content

കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി ഷാർജയിൽ മർദനമേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ കണ്ണൂർ, കൊല്ലം സ്വദേശികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ഷാർജയിലെ അൽ നഹ്ദ പ്രദേശത്തെ ഒരു കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിലായിരുന്നു സംഭവം. ടിക് ടോക്കിൽ സജീവമായിരുന്ന ഇസ്മായീലും പ്രതികളും തമ്മിൽ നേരത്തേ ചില വിഷയങ്ങളെ ചൊല്ലി കടുത്ത വാഗ്വാദങ്ങൾ നടന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ ലൈവ് പരിപാടികളിലൂടെയും ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഇതിന്റെ തുടർച്ചയായി നേരിൽ കണ്ടുമുട്ടിയപ്പോൾ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് അഞ്ചംഗ സംഘം മരപ്പലക ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇസ്മായീലിനെ മർദിച്ചതായാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഗുരുതരമായി പരുക്കേറ്റ ഇസ്മായീലിനെ ഉടൻ ഷാർജയിലെ അൽ ഖാസിമിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി മരണത്തിന് കീഴടങ്ങി.

സംഭവത്തിന് പിന്നാലെ പൊലീസ് അതിവേഗം അന്വേഷണം നടത്തി അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തു. ദുബായ് കരാമയിലെ ഒരു ബേക്കറി-കുൽഫി കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായീൽ. മാട്ടൂൽ തൈവളപ്പിൽ ഇബ്രാഹിമിന്റെയും ജുബൈരിയ പൊന്നന്റെയും മകനാണ്. ഭാര്യ നജ്മുന്നിസ. ഒരു മകനുണ്ട്. സഹോദരങ്ങൾ: ഇസ്ഹാഖ്, ജുബൈർ, ഹസീന. മൃതദേഹം നിലവിൽ അൽ ഖാസിമിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഷാർജ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363539/malayali-beaten-to-death-in-sharjah-5-people-from-kannur-and-kollam-arrested)