---
title: "പന്ന്യന്നൂർ സെന്റർ ഗവ:എൽ പി സ്കൂൾ   പ്രവേശനോത്സവം ആഘോഷിച്ചു."
english_title: "Pannyannur Center Govt. LP School celebrated its entrance ceremony."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363322/pannyannur-center-govt-lp-school-celebrated-its-entrance-ceremony"
published_at: "2026-06-02T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e7353f1994_Untitled-2_copy.jpg"
keywords: ["Pannyannur Center Govt. LP School", "Celebrate", "Entrance", "Ceremony."]
---

# പന്ന്യന്നൂർ സെന്റർ ഗവ:എൽ പി സ്കൂൾ   പ്രവേശനോത്സവം ആഘോഷിച്ചു.

> **Lead Summary:** പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബിജീഷ് അധ്യക്ഷനായി. പ്രധാനധ്യാപിക ജാനറ്റ് നോറിൻ ഫർണ്ണാണ്ടസ് സ്വാഗതം പറഞ്ഞു.

## Article Content

പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബിജീഷ് അധ്യക്ഷനായി. പ്രധാനധ്യാപിക ജാനറ്റ് നോറിൻ ഫർണ്ണാണ്ടസ് സ്വാഗതം പറഞ്ഞു.

എസ്.എസ്.ജി കൺവീനർ ഇ.കുഞ്ഞിമ്മൂസ, വി.എം ബാബു മാസ്റ്റർ, കെ.ടി ഉസ്മാൻ, മുജീബ്, സുധാകരൻ, സ്മിത, പന്ന്യന്നൂർ സർവ്വിസ് സഹകരണ ബാങ്ക് ഡയറക്ടർ ചന്ദ്രൻ, മസ്ലഹ ചെയർമാൻഅബ്ദുൾ സലാം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശബ്ന എന്നിവർ സംസാരിച്ചു.

തുടർന്ന് ഈ വർഷത്തെ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥിനി നവശ്രീയെ അനുമോദിക്കുകയും ചെയ്തു.പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെയും, മസ്ലഹ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സ്ക്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363322/pannyannur-center-govt-lp-school-celebrated-its-entrance-ceremony)