---
title: "ഒരു ഹാരമങ്ങോട്ടും, ഒരു ഹാരമിങ്ങോട്ടും ; എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പി എം ആർഷോയും വിദ്യയും വിവാഹിതരായി"
english_title: " Former SFI state president PM Arsho and Vidya get married"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363240/former-sfi-state-president-pm-arsho-and-vidya-get-married"
published_at: "2026-06-01T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1db0899f980_Untitled-3_copy.jpg"
keywords: ["Former SFI state president PM Arsho", "Vidya", "Married"]
---

# ഒരു ഹാരമങ്ങോട്ടും, ഒരു ഹാരമിങ്ങോട്ടും ; എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് പി എം ആർഷോയും വിദ്യയും വിവാഹിതരായി

> **Lead Summary:** എസ്എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയും, മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയും വിവാഹിതരായി.തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിലായിരുന്നു ലളിതമായ വിവാഹം. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥി നിയാണ്.

## Article Content

എസ്എഫ് ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയും, മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയും വിവാഹിതരായി.തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിലായിരുന്നു ലളിതമായ വിവാഹം. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥി നിയാണ്.

പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. നിലവിൽ ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി അംഗ വും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവുമാണ്. ലളിതമായ ചടങ്ങിൽ ഇരുവരും പരസ്‌പരം ഹാരമണിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കളുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ഹാരമണിയിച്ചത്.

എല്ലാവരുമായും സൗഹൃദം പങ്കിട്ടും വിശേഷങ്ങൾ പറഞ്ഞും ഫോട്ടോയെടുപ്പും നടത്തി. മുഴുവൻ മാധ്യ മങ്ങളും എത്തിയിരുന്നെങ്കിലും ഒന്നും പ്രതികരിക്കാതെ പ്രിയസഖിയുടെ കൈപിടിച്ച് ആർഷോ നാട്ടിലേക്ക് മടങ്ങി.പാലക്കാട്, കാസർക്കോട്, കണ്ണൂർ ജില്ലകളിലെ നേതാക്കളും ആശിർവദിക്കാൻ എത്തിയിരുന്നു.എസ് എഫ് ഐ നേതാക്കളായ വി പി ഷാനു, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363240/former-sfi-state-president-pm-arsho-and-vidya-get-married)