---
title: "പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കമൊരുക്കി ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു."
english_title: "An entrance ceremony was organized at Champad West UP School to mark an exciting start to the new academic year."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363227/an-entrance-ceremony-was-organized-at-champad-west-up-school-to-mark-an-exciting-start-to-the-new-academic-year"
published_at: "2026-06-01T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1da5e7d07d1_ghghghgh.jpg"
keywords: []
---

# പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കമൊരുക്കി ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

> **Lead Summary:** ചമ്പാട്: പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കമൊരുക്കി ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.വിദ്യാലയത്തിലെത്തിയ നവാഗത വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണം നൽകി അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ചടങ്ങ് ആഘോഷമാക്കി.പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം പി. പ്രസന്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു.

## Article Content

ചമ്പാട്: പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കമൊരുക്കി ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.വിദ്യാലയത്തിലെത്തിയ നവാഗത വിദ്യാർത്ഥികൾക്ക് സ്നേഹപൂർവമായ സ്വീകരണം നൽകി അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ചടങ്ങ് ആഘോഷമാക്കി.പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം പി. പ്രസന്ന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മദർ പി.ടി.എ പ്രസിഡന്റ് വി.പി. നസീറ, ഹഫ്സത്ത് ഇടവലത്ത്, സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായ ടി.പി. പ്രേമനാഥൻ, എം. പദ്മജ, എൻ. ഉണ്ണി മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വിദ്യാലയത്തിന്റെ വളർച്ചയ്ക്കും അക്കാദമിക മികവിനും എല്ലാവരുടെയും സഹകരണം തുടരുമെന്ന് അവർ അറിയിച്ചു.

പ്രധാനാധ്യാപകൻ വി.പി. രജിലേഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.കെ. സുർജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റുകളുടെ വിതരണം നടന്നു. നവാഗതർക്കും മറ്റ് വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത വിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363227/an-entrance-ceremony-was-organized-at-champad-west-up-school-to-mark-an-exciting-start-to-the-new-academic-year)