---
title: "ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു."
english_title: "HusbandThe husband hanged himself to death after returning home after dropping his wife off on the bus to school."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363148/husbandthe-husband-hanged-himself-to-death-after-returning-home-after-dropping-his-wife-off-on-the-bus-to-school"
published_at: "2026-06-01T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d4738bd34a_6a1d3edfe34dc_suicide_case.jpg"
keywords: []
---

# ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.

> **Lead Summary:** അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

## Article Content

അധ്യാപികയായ ഭാര്യയെ സ്കൂളിലേക്കു പോകാൻ ബസിൽ കയറ്റിവിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങി മരിച്ചു.പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെ.എൻ. വേണുവാണ് മരിച്ചത്. ഇന്ന് രാവിലെ ഭാര്യയെ വീട്ടിൽനിന്നു കാറിൽ പനത്തടി ബസ് സ്റ്റോപ്പിലെത്തിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

വീടിന്റെ ഒന്നാം നിലയിലേക്കു പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പനത്തടി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റ്, ബളാന്തോട് സ്കൂൾ മുൻ പിടിഎ പ്രസിഡന്റ്, കോളിച്ചാൽ ലയൺസ് ക്ലബ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സരിതയാണ് ഭാര്യ. മക്കൾ: ശങ്കർ, അഞ്ജന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363148/husbandthe-husband-hanged-himself-to-death-after-returning-home-after-dropping-his-wife-off-on-the-bus-to-school)