---
title: "പാനൂർ സ്വദേശി ശശിധരൻ ഇനി ഓർമ്മ"
english_title: "Panoor native Sasidharan is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363015/panoor-native-sasidharan-is-now-remembered"
published_at: "2026-05-31T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c5e6c6b9f6_Untitled-1_copy.jpg"
keywords: ["Panoor", "Sasidharan", "Passes away"]
---

# പാനൂർ സ്വദേശി ശശിധരൻ ഇനി ഓർമ്മ

> **Lead Summary:** സാമൂഹിക ഇടപെടലുകളിലൂടെയും സഹായ മനോഭാവത്തിലൂടെയും നാട്ടുകാരുടെ സ്‌നേഹവും ആദരവും നേടിയ വള്ളങ്ങാട്ടെ താഴുതറയിലെ ശശിധരൻ അന്തരിച്ചു.

## Article Content

സാമൂഹിക ഇടപെടലുകളിലൂടെയും സഹായ മനോഭാവത്തിലൂടെയും നാട്ടുകാരുടെ സ്‌നേഹവും ആദരവും നേടിയ വള്ളങ്ങാട്ടെ താഴുതറയിലെ ശശിധരൻ അന്തരിച്ചു.

പരേതരായ ബാലൻ–ജാനകി ദമ്പതികളുടെ മകനായ ശശിധരൻ, പാനൂർ രജിസ്ട്രാർ ഓഫീസിലും, ആശുപത്രികളിലും ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാർക്ക് സഹായഹസ്തവുമായി എപ്പോഴും മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് അറിവില്ലാത്തവർക്കും പ്രയാസത്തിലായവർക്കും വഴികാട്ടിയും ആശ്വാസവുമായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാർക്ക് വലിയ നഷ്ടമാണ്.

സൗമ്യമായ പെരുമാറ്റവും, സേവന മനോഭാവവും കൊണ്ട് വിശാലമായ സുഹൃദ് വലയവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ശശിധരന്റെ നിര്യാണത്തിൽ വിവിധ മേഖലകളിലെ ആളുകൾ അനുശോചനം രേഖപ്പെടുത്തി.

സഹോദരങ്ങൾ: മുകുന്ദൻ (ഓട്ടോ ഡ്രൈവർ, പാനൂർ), ചന്ദ്രി, പുരുഷോത്തമൻ (സി.പി.എം വള്ളങ്ങാട് ബ്രാഞ്ച് അംഗം).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363015/panoor-native-sasidharan-is-now-remembered)