---
title: "മഞ്ഞോടിക്കടുത്ത്  ലോറിയിലിടിക്കാതിരിക്കാൻ വെട്ടിച്ച ബസ് വയലിലേക്ക് മറിഞ്ഞു ; അപകടത്തിൽ പെട്ടത് ഇന്ധനം നിറയ്ക്കാനായി പോയ ബസ് "
english_title: "Bus  to avoid hitting lorry  overturned in ; bus involved in accident was on way to refuel"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362886/bus-to-avoid-hitting-lorry-overturned-in-bus-involved-in-accident-was-on-way-to-refuel"
published_at: "2026-05-31T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bc551d3c37_Untitled-1_copy.jpg"
keywords: []
---

# മഞ്ഞോടിക്കടുത്ത്  ലോറിയിലിടിക്കാതിരിക്കാൻ വെട്ടിച്ച ബസ് വയലിലേക്ക് മറിഞ്ഞു ; അപകടത്തിൽ പെട്ടത് ഇന്ധനം നിറയ്ക്കാനായി പോയ ബസ് 

> **Lead Summary:** തലശേരി - കുട്ടിമാക്കൂൽ റൂട്ടിൽ ബൈപ്പാസ് സർവീസ് റോഡിൽ നിന്നും അപകടകരമായ രീതിയിൽ മെയിൻ റോഡിലേക്ക് പ്രവേശിച്ച ലോറി യിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു. രാവിലെ 7 മണിക്ക് മഠം ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.

## Article Content

തലശേരി - കുട്ടിമാക്കൂൽ റൂട്ടിൽ ബൈപ്പാസ് സർവീസ് റോഡിൽ നിന്നും അപകടകരമായ രീതിയിൽ മെയിൻ റോഡിലേക്ക് പ്രവേശിച്ച ലോറി യിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു. രാവിലെ 7 മണിക്ക് മഠം ബസ് സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം.

മൂലക്കടവിൽ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് വരികയായിരുന്ന തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന അർജുൻ ബസാണ് അപകടത്തിൽ പെട്ടത്. ബൈപ്പാസിൽ പ്രവേശിക്കാനായി സർവീസ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ ടോറസ് ലോറി മെയിൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. തലശേരിയിലേക്ക് വരികയായിരുന്ന ബസ് ലോറിയിലിടിക്കാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറികയായിരുന്നു.

ടോറസ് ലോറി ബസിന്റെ ഡോർ ഭാഗത്തിടിക്കുകയും ചെയ്തു. അപകടത്തിനിടയാക്കി നിർത്താതെ പോയ ലോറിയെ പിന്നീട് ടോൾ പ്ലാസയിൽ പിടികൂടി. ബസ് ജീവനക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362886/bus-to-avoid-hitting-lorry-overturned-in-bus-involved-in-accident-was-on-way-to-refuel)