---
title: "തളിപ്പറമ്പിൽ എക്‌സൈസിൻ്റെ മയക്കുമരുന്ന് വേട്ട ;  2.1 ഗ്രാം എംഡി എം എയുമായി യുവതിയും, യുവാവും  പിടിയിൽ"
english_title: "Excise drug bust in Taliparamba; Woman, youth arrested with 2.1 grams of MDMA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362807/excise-drug-bust-in-taliparamba-woman-youth-arrested-with-21-grams-of-mdma"
published_at: "2026-05-30T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1aeb78a66ed_Untitled-1_copy.jpg"
keywords: ["Drug", "Excise", "Thaliparamba", "MDMA"]
---

# തളിപ്പറമ്പിൽ എക്‌സൈസിൻ്റെ മയക്കുമരുന്ന് വേട്ട ;  2.1 ഗ്രാം എംഡി എം എയുമായി യുവതിയും, യുവാവും  പിടിയിൽ

> **Lead Summary:** പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ എന്നിവരാണ്തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ ജോസഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ എന്നിവരാണ്തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ ജോസഫിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി വി ശ്രീകുമാർ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ് .ജെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2.1 ഗ്രാം എംഡി എം എ യുമായി പട്ടുവം കുന്നരു

സ്വദേശി മുജീബ് റഹ്മാൻ കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ എന്നിവരെ പിടികൂടിയത്. മാരകമായ എം.ഡി .എം. എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്., വി വി ബിജു ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഉല്ലാസ് ജോസ്, ടി വി വിജിത്ത് , സിവിൽ എക്സൈസ് ഓഫീസർ എം കലേഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ എൻ സുജിത. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തളിപ്പറമ്പിലെ ഹോട്ടൽ റൂമിൽ വച്ച് പിടികൂടിയത് . പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362807/excise-drug-bust-in-taliparamba-woman-youth-arrested-with-21-grams-of-mdma)