---
title: "കെ.പി നൂറുദ്ദീന്റെ ഓർമ്മകൾക്ക് 10 വർഷം ; പാനൂരിൽ  അനുസ്മരണ സമ്മേളനം    "
english_title: "10 years of memories of K.P. Nooruddin; Commemorative meeting held in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362676/10-years-of-memories-of-kp-nooruddin-commemorative-meeting-held-in-panur"
published_at: "2026-05-30T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a7c7635ff5_Untitled-6_copy.jpg"
keywords: []
---

# കെ.പി നൂറുദ്ദീന്റെ ഓർമ്മകൾക്ക് 10 വർഷം ; പാനൂരിൽ  അനുസ്മരണ സമ്മേളനം    

> **Lead Summary:** പാനൂർ: മുൻ മന്ത്രി കെ.പി നൂറുദ്ദിൻ്റെ 10ാം ഓർമ്മ ദിനം പാനൂർ കണ്ണം വെള്ളി നൂറു സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ച് ആചരിച്ചു. രാവിലെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

പാനൂർ: മുൻ മന്ത്രി കെ.പി നൂറുദ്ദിൻ്റെ 10ാം ഓർമ്മ ദിനം പാനൂർ കണ്ണം വെള്ളി നൂറു സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിൽ വെച്ച് ആചരിച്ചു. രാവിലെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം കെ.പി സി സി മെമ്പർ വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠന കേന്ദ്രം ചെയർമാൻ സന്തോഷ് കണ്ണംവെള്ളി അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാനൂർ നഗരസഭ ചെയർപേർഴ്സൺ നൗഷത്ത് കൂടത്തിൽ അനുമോദിച്ചു. പെരിങ്ങളം അർബൻ സഹകരണ സംഘത്തിൽ നിന്നും വിരമിക്കുന്ന മേനേജർ രാജൻ വി.പി യെ ആദരിച്ചു. ബാലസഹിത്യകാരി കെ.കെ വിമല ടിച്ചറുടെ മൂന്നാമത്തെ ബാലസാഹിത്യ നേവലായ കടലിലേക്ക് നടന്ന് പോയ പെൺകുട്ടി എന്ന പുസ്തകം രാജൻ പുതുശേരി പ്രകാശനം ചെയ്തു. ചടങ്ങിൽ കെ.പി പ്രമിഷ്, രാജൻ കല്ലുമ്മൽ, ഷിജു കുമാർ, ടി മനോജ് കുമാർ, എൻ. സെൽമ ഷനോജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362676/10-years-of-memories-of-kp-nooruddin-commemorative-meeting-held-in-panur)