---
title: "വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു"
english_title: "Elderly man dies after setting fire to Congress leader's house in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362623/elderly-man-dies-after-setting-fire-to-congress-leaders-house-in-vadakara"
published_at: "2026-05-30T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a57a00ebcd_6a194c43117d4_vatakra_suicide.jpg"
keywords: ["Elderly man.", "Fire", "Death", "Vatakara"]
---

# വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികൻ മരിച്ചു

> **Lead Summary:** വടകര: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തിയ വായോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം.

## Article Content

വടകര: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തിയ വായോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം.

കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. പരുക്ക് ഗുരുതരമായതിനാൽ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്ന.ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇബ്രാഹീം എന്തിനാണ് ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

സാമ്പത്തിക ഇടപാടുകളോ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിന് പിന്നിലുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362623/elderly-man-dies-after-setting-fire-to-congress-leaders-house-in-vadakara)